എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Posted by

ശേഷം,

“”…അവൻ കുടിയ്ക്കുന്നേൽ കുടിച്ചോട്ടേ… ഒരു പ്രശ്നോമില്ല… എന്നുകരുതി മീനൂനെക്കൊണ്ട്കൂടി കുടിപ്പിച്ചേനാ ഞങ്ങളങ്ങനെ പറഞ്ഞത്..!!”””_ അവന്റെ വിശദീകണവുമെത്തി…

“”…അവളെ കുടിപ്പിച്ചെന്നോ..??”””_ കേട്ടതും അങ്കിളെന്നെ തുറിച്ചുനോക്കി…

“”…എന്റങ്കിളേ… ഇവര് നൊണപറയുവാ… ഞാനവളെ കുടിപ്പിച്ചേന്നുവില്ല…
അവളവൾടെ ഇഷ്ടത്തിനുകേറി കുടിച്ചതാ… പിന്നെ അടിച്ചുവീലായപ്പോൾ ഞാനെടുത്തിട്ടുവന്നൂന്ന് മാത്രം..!!”””_ ഒന്നുനിർത്തിയശേഷം,

“”…അതേ… അവളെ ഞാനായ്ട്ടാണു കുടിപ്പിച്ചേങ്കിൽ അതു നിങ്ങളോടെ തുറന്നുസമ്മയ്ക്കാൻ എനിയ്ക്കൊരു മടീമില്ല..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ പിന്നെയാരും വാപൊക്കീല…

അല്ലേൽചിലപ്പോൾ ഹോസ്പിറ്റലിൽനടന്നേന്റെ ബാക്കി അടുക്കളേൽ നടന്നാലോന്നുള്ള പേടിയുമുണ്ടാവും…

“”…ഇതുങ്ങളങ്ങനൊക്കെ പലതുമ്പറയും, സിദ്ധുവതൊന്നും കാര്യവാക്കണ്ടാട്ടോ… മോനിരിയ്ക്ക്, അമ്മ കഴിയ്ക്കാനെടുക്കാം..!!”””_ എന്റെ നെറുകംതലയിൽ കുറച്ചു തണുത്തവെള്ളമൊഴിയ്ക്കുമ്പോലെ അമ്മപറഞ്ഞതും ഞാനാരേം മൈൻഡാക്കാതെ കഴിയ്ക്കാനിരുന്നു…

“”…എടാ ചെക്കാ… നിനക്കു ഫീലാവാമ്മേണ്ടി പറഞ്ഞതല്ലടാ… ഞങ്ങളൊരു തമാശയേ ഉദ്ദേശിച്ചുള്ളൂ..!!”””_ അമ്മ കാസ്ട്രോളിൽനിന്നും ദോശ പ്ളേറ്റിലേയ്ക്കിടുമ്പോൾ ചേച്ചി ചായയുമായങ്ങോട്ടേയ്ക്കു വന്നു…

“”…വേണ്ട… ഇനി നിന്റൊരു വിശദീകരണവും എന്റെകുഞ്ഞിനു കേൾക്കണ്ട…
മോൻ കഴിയ്ക്ക്..!!”””_ ചേച്ചിയുടെ കയ്യീന്ന് ചായമേടിച്ചെന്റെ മുന്നിൽവെച്ചുകൊണ്ട് അമ്മ മറുപടികൊടുക്കുമ്പോൾ അങ്കിളുമെന്റടുത്തായി കഴിയ്ക്കാനിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *