പക്ഷേ ഞാൻ ചമ്മിപ്പോയി, മീനാക്ഷിയപ്പോഴുമൊരു ബോധോമില്ലാണ്ടു കിടക്കുവാണ് ചെയ്തേ…
അതോടെ പ്രതികാരം നാളെചെയ്താൽ മതിയാവോന്നായി ഞാൻ. പിന്നെ കുറച്ചുനേരം റൂമിൽചുറ്റിത്തിരിഞ്ഞശേഷം
പോയി ബുള്ളറ്റുമെടുത്തു തിരികെക്കൊണ്ടുവെച്ച് ഞാനും കേറിക്കിടന്നു…
എഴുന്നേൽക്കുമ്പോൾ നേരംവെളുത്തിരുന്നു…
എന്നാലപ്പോഴും ഒരുവെളിവുമില്ലാണ്ടുറങ്ങിയ മീനാക്ഷിയെ പാളിനോക്കിയെഴുന്നേറ്റ ഞാൻ ഫ്രഷായി താഴേയ്ക്കിറങ്ങുവായ്രുന്നു…
“”…ആഹാ.! എത്തിയോ..?? എങ്ങനുണ്ടായ്രുന്നൂ
ഒറക്കോക്കെ..??”””_ ഡൈനിങ് ഹോളിലെത്തീതും അടുക്കളയിൽനിന്ന് എന്നെക്കണ്ട ചേച്ചിയൊരുകുത്ത്…
“”…അതെന്താടീ പതിവില്ലാതൊരന്വേഷണം..??”””_ അപ്പോൾ അടുക്കളവാതിലിലൂടെ കയറിയങ്ങോട്ടേയ്ക്കുവന്ന അച്ഛൻതിരക്കീതും,
“”…അതുപിന്നെ പതിവില്ലാതോരോന്നൊക്കെ കാട്ടുമ്പോൾ നമ്മളുംതിരക്കണ്ടേ അച്ഛാ..??”””_ ചോദിയ്ക്കുമ്പോഴും ചേച്ചിയുടെ മുഖത്താ അവലക്ഷണംകെട്ട ചിരിയുണ്ട്…
കോപ്പ്.!
””…പിന്നേ… അവനിച്ചരെ കള്ളുകുടിച്ചൂന്നുമ്പറഞ്ഞ് നീയവനിങ്ങനെ കളിയാക്കുവൊന്നുമ്മേണ്ട..!!”””_ എന്നെ സപ്പോർട്ടുചെയ്തുകൊണ്ട് അച്ഛനങ്ങനെ പറഞ്ഞതും എനിയ്ക്കുചെറിയൊരാശ്വാസം…
ഉടനെ,
“”…അതന്നെ… ഇന്നലെത്തൊട്ടേ തുടങ്ങീതാ രണ്ടൂടി, ആ കൊച്ചിനെയിട്ട് കളിയാക്കാൻ… അവനൊരബദ്ധം പറ്റിപ്പോയി… എന്നുകരുതിയാരും അവന്റെ നെഞ്ചത്തേയ്ക്കങ്ങനെ കേറുവൊന്നുമ്മേണ്ട..!!”””_ അച്ഛന്റെ പിന്നാലെ അമ്മയുമെന്റെപക്ഷം ചേർന്നു…
“”…അബദ്ധോ..??”””_ അങ്ങോട്ടേയ്ക്കുവന്ന ജോക്കുട്ടന്റെ വായീന്നാണതു വന്നത്…