“”…സിത്തൂട്ടാ… വാ… വന്നെന്റടുക്കെയിരി… വാ..!!”””_ വീണ്ടും കുഴഞ്ഞുമറിഞ്ഞ ശബ്ദത്തോടെ അവളെന്നെ അടുത്തേയ്ക്കു വിളിച്ചു…
…എന്നോടടുത്തു ചെന്നിരിയ്ക്കാനോ..?? അതിനിപ്പെന്താണ്ടായേ..??
…ഈശ്വരാ.! ആ കെണയൻ കള്ളിലിനി വല്ലകഞ്ചാവും കലക്കീട്ടുണ്ടാവോ..?? എന്നാ വലിച്ച്.!
“”…സിത്തൂട്ടാ… വാ… ഇവടിരി… പറയട്ടേ..!!”””_ കിടന്നകിടപ്പിൽ രണ്ടുകയ്യുംനീട്ടി കൊഞ്ചിക്കൊണ്ട് വീണ്ടുമവളെന്നെ ക്ഷണിച്ചതും ആകെക്കൊണ്ട് കിളിപാറിനിന്ന ഞാൻ അറിയാതെന്റെ കാലുകളെ മീനാക്ഷിയ്ക്കുനേരേ നീക്കി…
“”…മ്മ്മ്..??”””
“”…മ്മ്മ്മെന്നോ..?? വാടാചെക്കാ… വന്നെന്റൊപ്പംകെടെ..!!”””_ പറയുന്നതിനൊപ്പം കയ്യെത്തിച്ചെന്നെ പിടിച്ചുവലിച്ചതും ഓർക്കാപ്പുറത്തായതിനാൽ
ഞാനും കവിഴ്ന്നവൾക്കൊപ്പം വീണുപോയി; അല്ലായ്രുന്നേൽ കൂടെക്കിടക്കാൻ നിന്റെ തന്തേവിളിയ്ക്കടീന്നു പറയായ്രുന്നു…
“”…സിത്തൂ… സിത്തൂട്ടാ…
ഞാനങ്ങനെചെയ്തേല് മോനുവെഷമായോ..??”””_ അടുത്തുപിടിച്ചുകിടത്തി കണ്ണിലേയ്ക്കുനോക്കി ചോദിച്ചതിനൊപ്പം അവളെന്റെ കവിളിലുംതലോടി…
…വെഷമായോന്നോ..?? എന്തിന്..??
വെള്ളമടിച്ചാ വട്ടാവോ..??
…ഏയ്.! ഇനി വെള്ളമടിച്ചിട്ട് അമ്മേടേം ചേച്ചീടേമൊക്കെമുന്നില് കാണിച്ചുകൂട്ടീതൊക്കെ വിഷമമായോന്നാവോ..??
“”…പറ… വിഷമായോ..?? ആയെങ്കിപ്പറ സിത്തൂ..!!”””_ വിരലുകൾ കവിളിലിഴച്ചുകൊണ്ട് ചോദിച്ചപ്പോൾ അറിയാതെ കണ്ണുകളടഞ്ഞുപോയെങ്കിലും മറുപടിമൂളാൻ ഞാൻമറന്നില്ല…
“”…ഓഹോ.! അപ്പൊ ചേച്ചിയങ്ങനെ പറഞ്ഞപ്പൊ വെഷമായീലേ..?? കള്ളൻ..!!”””_ അമർത്തിച്ചിരിയ്ക്കുന്നതിനിടയിൽ അവളെന്റെ കവിളിൽപിച്ചിയതും എന്റെറിലേവിട്ടു;