എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Posted by

പക്ഷേ,

“”…ബില്ല് ഞാനടയ്ക്കും..!!”””_ ന്ന്പറഞ്ഞ് കെറുവോടെ എന്നെനോക്കീതും എങ്ങനെയേലും അവടെന്നിറങ്ങിയാൽ മതിയെന്ന മാനസ്സികാവസ്ഥയിലായ്രുന്ന ഞാൻ അതിനങ്ങു സമ്മതിയ്ക്കുവായ്രുന്നു…

എന്റവസ്ഥ വല്ല പട്ടികൾക്കുമായ്രുന്നൂ വന്നതെങ്കിൽ അത് പേ പിടിച്ചു ചത്തേനേ…

“”…ബില്ല് ഞാനടയ്ക്കും..!!”””_ എഴുന്നേറ്റ് സ്വയംപിറുപിറുത്തുകൊണ്ടവൾ ആ മീൻകുപ്പിയും കെട്ടിപ്പിടിച്ച് ആടിയാടി പുറത്തേയ്ക്കുപോയപ്പോൾ ബെഞ്ചിൽക്കിടന്ന ഷോളുമെടുത്ത് ഞാനും പിന്നാലേചെന്നു…

വേറെ വഴിയില്ലല്ലോ.!

അങ്ങനെ ക്യാഷ്കൗണ്ടറെന്നു തോന്നിപ്പിയ്ക്കുന്നിടത്ത് ഒരുവിധത്തിൽ തപ്പിപ്പിടിച്ചെത്തിയ ടാങ്കറ്, ആ ഡെസ്ക്കിന്മേൽ കൈകുത്തി കുറച്ചുനേരം കടക്കാരനെ നോക്കിനിന്നു…

…മ്മ്മ്.! ഊമ്പി.! വന്നകാര്യം മറന്നുപോയി.!

മീനാക്ഷിയുടെയാ നിൽപ്പുകണ്ട് സംഗതിമനസ്സിലായ ഞാനാണ് ചോദിച്ചത്;

“”…ചേട്ടാ… ബില്ലെത്രയായി..??”””_ ന്ന്…

“”…എല്ലാംകൂടി മൊത്തം…”””_ അയാൾ പറയാനായി തുടങ്ങീതും മീനാക്ഷിയിടയ്ക്കു കേറി;

“”…നിയ്ക്ക്.! അവനോടുപറയണ്ട.! ഞാനാ കാശുതരണേ… അപ്പെന്നോടു പറഞ്ഞാമതി..!!”””_ എന്നിട്ടെന്നെപ്പിടിച്ചു തള്ളി;

“”…പോടാ… നീ കേക്കണ്ട… ഞാമ്മാത്രം കേട്ടാമതി..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും ഷാപ്പുകാരൻ എന്നെയൊന്നു മിഴിച്ചുനോക്കി…

“”…പറ ചേട്ടാ.! എ… എത്രയായി..??”””_ കഴുത്തുകറക്കി ചുറ്റുമൊന്നുനോക്കി അവൾചോദിച്ചതിന്;

“”…എല്ലാങ്കൂടി…”””_ ഇത്രയേ പറഞ്ഞുമുഴുവിപ്പിയ്ക്കാനവൾ സമ്മതിച്ചുള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *