എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Posted by

അതുകേട്ടതും പുള്ളിക്കാരത്തീടെ കണ്ണുപുകഞ്ഞു…

“”…ങേ.. ശെരിയ്ക്കും പറഞ്ഞോ..??”””_ അപ്പോഴും വിശ്വാസംവരാത്തമട്ടിൽ എന്നെനോക്കിയങ്ങനെ ചോദിയ്ക്കുമ്പോൾ പെണ്ണിന്റെ ചുണ്ടൊക്കെ വിറയ്ക്കുവായ്രുന്നു…

“”…ഞാൻ ചാവാമ്പോണ്… എനിയ്ക്കിനി ജീവിയ്ക്കണ്ട..!!”””_ കുറച്ചുനേരം ആ നിൽപ്പുനിന്നശേഷം എന്നോടൊന്നു മുരണ്ടിട്ട് അവൾ പാഞ്ഞകത്തേയ്ക്കു കേറി…

“”…എടീ… നീയൊന്നു നിന്നേ..!!”””_ പിന്നാലേ ഓടിച്ചെന്ന ഞാൻ അവളുടെ കൈയ്ക്കുപിടിച്ച് നിർത്തിയെങ്കിലും അവളപ്പോഴും കുതറിക്കൊണ്ട്നിന്നു…

“”…എന്റെ മാനമ്പോയി… ഇനിയെനിയ്ക്കു ജീവിയ്ക്കണ്ട… ഞാഞ്ചാവാമ്പോവാ..!!”””_ കണ്ണൊക്കെ തിരുമ്മിക്കരഞ്ഞുകൊണ്ട് മീനാക്ഷിയതു പറയുമ്പോൾ എനിയ്ക്കു ചിരിയുംവരുന്നുണ്ട് അതേസമയം സഹതാപവും തോന്നുന്നുണ്ടായ്രുന്നു…

“”…എന്നാലും ചേച്ചിയെക്കുറിച്ച് ഞാനിങ്ങനൊന്നുമല്ല കരുതീരുന്നേ… അയ്യേ..!!”””_ അവൾപിന്നേം എക്കിവലിച്ചു…

“”…ചേച്ചിയുമിതുതന്നെയാ പറഞ്ഞേ… നിന്നെക്കുറിച്ചിങ്ങനൊന്നുമല്ല കരുതീരുന്നേന്ന്..!!”””_ ഞാൻ പരമാവധി ചിരിയമർത്തി പറഞ്ഞൊപ്പിച്ചതും അവളെന്റെ തോളിനിട്ടൊന്നുപൊട്ടിച്ചു…

“”…നീയാ… നീ ഒറ്റൊരുത്തനാ ഇതിനൊക്കെ കാരണം… നോക്കിയ്ക്കോ നിന്റെ പേരെഴുതിവെച്ചിട്ടാവും ഞാൻചാവ്ക..!!”””_ എന്നെയൊന്നു കൂർപ്പിച്ചുനോക്കി സ്റ്റെപ്പ്കയറാൻ തുടങ്ങീതും ഞാനവൾടെ വയറിൽ ചുറ്റിട്ടുപിടിച്ചു പൊക്കി താഴെയിറക്കി…

“”…ചാവുവൊന്നുമ്മേണ്ട… ഞാഞ്ചുമ്മാ പറഞ്ഞതാ… ചേച്ചിയൊന്നും പറഞ്ഞിട്ടൊന്നുവില്ല..!!”””_ ഒരു കള്ളച്ചിരിയോടെ ഞാനങ്ങനെ പറഞ്ഞതും വിശ്വാസംവരാത്തമട്ടിൽ അവളെന്നെ തുറിച്ചുനോക്കി…

Leave a Reply

Your email address will not be published. Required fields are marked *