…ഇത്തിപ്പൂലം ആഹാരങ്കഴിയ്ക്കണോന്ന മോഹവുമായി വന്നുപെട്ടത് കുലസ്ത്രീക്കൂട്ടിലായ്രുന്നോ ഈശ്വരാ..??”””_ മനസ്സാലവരെയൊന്നു ട്രോളിയെങ്കിലും എവിടെയൊക്കെയോ
ആ രണ്ടു കെട്ടിയോന്മാരോടുമെനിയ്ക്ക് അസൂയ തോന്നാതുമിരുന്നില്ല;
…ഇത്രേം കെയർചെയ്യുന്നൊരു പൊണ്ടാട്ടിയെ ദൈവമെനിയ്ക്കു തന്നില്ലല്ലോ..??!!_ മനസ്സിലങ്ങനെ കരുതുന്നതിനിടയ്ക്കും ഞാനൊന്നു മീനാക്ഷിയ്ക്കുനേരേ കണ്ണുപായിച്ചു…
എന്നാലവിടപ്പോഴും വയറുനിറേകേറ്റീട്ട് ആ ക്ഷീണത്തിൽ കയ്യിലിരുന്നപാവയെ തലോടുന്ന തിരക്കിലായ്രുന്നൂ കക്ഷി…
…കഴിച്ചപ്ളേറ്റിൽ കഴിയ്ക്കണോന്നൊന്നുമില്ല, ഞാൻവരുന്നവരെ ഒന്നുകാത്തിരുന്നെങ്കിൽ ഇവരുടെയൊക്കെ മുന്നിലിങ്ങനെ ചൂളേണ്ടവസ്ഥ വരില്ലായ്രുന്നല്ലോ…
ആം.! പറഞ്ഞിട്ടുകാര്യവില്ല… അതിനൊക്കെ യോഗംവേണം.!
അപ്പോഴേയ്ക്കും ജോ കഴിച്ചെഴുന്നേറ്റു…
അവനോടെന്തോ ചോദിച്ചുകൊണ്ട് അമ്മയുമവന്റെപിന്നാലെ പോയപ്പോൾ ജോക്കുട്ടൻ കഴിച്ചപ്ളേറ്റിലേയ്ക്കു ചോറുവിളമ്പിക്കൊണ്ട് ചേച്ചിയെനിയ്ക്കെതിരെയിരുന്നു…
ഇനി ഞാനതുനോക്കുന്നതു കണ്ടിട്ടാണോന്നറിയില്ല എന്നെനോക്കി;
“”…ശീലമായിപ്പോയെടാ..!!”””_ ന്നൊന്ന് പതിഞ്ഞസ്വരത്തിലുരുവിടുകയും ചെയ്തു…
അതിനൊന്നുചിരിച്ച
ഞാൻ പിന്നെയുമോരോരോ വിശേഷങ്ങൾ പറഞ്ഞിരുന്നു…
കഴിച്ചുകഴിഞ്ഞ് ഞാനവിടുന്നെഴുന്നേൽക്കുന്നതുവരെ ടെഡ്ഡിയേയുംകളിപ്പിച്ച് മീനാക്ഷിയുമവിടുണ്ടായ്രുന്നു…
പിന്നന്നത്തെദിവസം എടുത്തുപറയേണ്ട വിശേഷങ്ങളൊന്നുമുണ്ടായില്ല…
അന്നുരാത്രിയിൽ ഫുഡുംകഴിച്ച് ഞാൻ റൂമിലേയ്ക്കുപോരുമ്പോഴും മീനാക്ഷി ചേച്ചിയെചുറ്റിപ്പറ്റി നടപ്പുണ്ടായ്രുന്നു…