പ്ലസ്ടു കഴിഞ്ഞപ്പോൾ പടുത്തം നിർത്തിയ ഞാൻ വീടിനടുത്തുള്ള മനോഹരൻ ചേട്ടന്റെ കൂടെ ഡിപ്പർ ലോറിയിൽ കിളിയായിട്ട് ജോലിക്ക് കേറി, അങ്ങനെ എന്റെ 18 വയസ്സ് അവസാനിക്കാറായപ്പഴേക്കും ഡ്രൈവിങ്ങിൽ ഞാൻ എന്റെ കഴിവ് തെളിയിച്ചു, പിന്നെ ഫോറിന്റേയും സിക്സിന്റേയും ലൈസെൻസ് എടുത്തതൊക്കെ പെട്ടന്നായിരുന്നു.
ഇരുപതാമത്തെ വയസ്സിൽ 2 ഡിപ്പാറും 3 മഹേന്ദ്ര പിക്കപ്പും സ്വന്തമായി ഉള്ള മൈക്കിൽ അച്ചായന്റെ കൂടെ ഡ്രൈവറായ് ജോലിക്ക് കേറി. ഞാനുൾപ്പെടെ മൊത്തം 4 ഡ്രൈവർമാരാണ് ഇപ്പോൾ അച്ചായന്റെ ഈ പറഞ്ഞ വാഹനങ്ങൾ മാറി മാറി ഓടിക്കുന്നത്, മൈക്കിൾ അച്ചായന്റെ കൂടെ ആദ്യമായി ജോലിക്ക് കയറുന്നതിന് മുൻപ് എന്നെ ഡ്രൈവിംങ് പഠിപ്പിച്ച ഡ്രൈവിങ്ങിൽ എന്റെ ഗുരുവായ മനോഹരൻ ചേട്ടന് ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങുന്നതോടൊപ്പം മനോഹരൻ ചേട്ടന്റെ ഇളയ മകൾ സ്വാതിയുടെ മനസ്സിലേക്ക് ഞാൻ കയറി പറ്റുകയും ചെയ്തു, ഇപ്പൊ ഞാനും സ്വാതിയും കട്ട പ്രേമത്തിലുമാണ്.
എന്റെ അച്ഛന്റെ മൂത്ത സഹോദരനായ സുധേവ് ശ്രീധരന്റേയും രമ സുധേവിന്റെയും ഒരേഒരു മകനാണ് അനി എന്ന അനീഷേട്ടൻ, അനീഷേട്ടന്റെ ഭാര്യയാണ് ‘കൃപ’ എന്ന ഞങ്ങളുടെ കൃപയേച്ചി, അനീഷേട്ടനിപ്പോൾ 38-ഉം കൃപയേച്ചിക്ക് 36-ഉം ആണ് പ്രായം, ചേച്ചിയുടെ ഇരുപത്തിനാലാമത്തെ വയസ്സിലായിരുന്നു ചേച്ചിയുടേയും അനീഷേട്ടന്റെയും വിവാഹം, ഇപ്പോൾ 12 വയസ്സുള്ള ഒരു മകളുമുണ്ട് അനുമോൾ എന്ന് ഞങ്ങൾ വിളിക്കുന്ന അനുഗ്രഹ.
അനിയേട്ടന്റെ വീടും എന്റെ വീടും അടുത്തടുത്തായിട്ടാണ്.. ഒരു മതിലിന് അപ്പുറവും ഇപ്പുറവും എന്നതുപോലെ.