ജീവിതവും ജീവിത മാറ്റങ്ങളും [മിക്കി]

Posted by

ജീവിതവും ജീവിത മാറ്റങ്ങളും

Jeevithavum Jeevitha Mattangalum | Author : Micky


Background-Eraser-20240927-193051549

ഓണക്കളി എന്ന എന്റെ ആദ്യ കഥ എഴുതുന്നതോടൊപ്പംതന്നെ എന്റെ മനസ്സിലേക്ക് കടന്നുവന്ന മറ്റൊരു ചെറിയ ആശയമാണ് ഈ കഥ. രണ്ടൊ മൂന്നൊ പാർട്ടിൽ അവസാനിച്ചേക്കാവുന്ന കഥയുടെ ആദ്യത്തെ ഈ പാർട്ട്‌ നിങ്ങൾക്ക് ഇഷ്ട്ടപെട്ടാൽ ലൈക്ക് ചെയ്യുക, അഭിപ്രായം അറിയിക്കുക.

ഇനി കഥയിലേക്ക്:


“അനിയേട്ട ഞാൻ റെഡിയായി.. നമുക്ക് ഇറങ്ങിയാലൊ..?”

റൂമിലേക്ക്‌ കേറിച്ചെന്ന എന്റെ ചോദ്യം കേട്ടാണ് അലമാരയിലെ കണ്ണാടിക്ക് മുന്നിൽ നിന്ന് തല ഈരിക്കൊണ്ടിരുന്ന അനിയേട്ടൻ വാതിൽക്കലേക്ക് തിരിഞ്ഞ് നോക്കിയത്.

“നീ… റെഡിയായോ..?” തല ഈരികൊണ്ടുതന്നെ അനിയേട്ടൻ എന്നോട് ചോദിച്ചു.

“ഞാൻ സെറ്റായ്.. ഇങ്ങേര് ഇറങ്ങാൻ നോക്ക്..” എന്ന് പറഞ്ഞ് റൂമിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ഞാൻ ഒന്ന് നിന്ന ശേഷം തിരിഞ്ഞ് അനിയേട്ടനെ നോക്കി.

“അനിയേട്ട…! മറ്റെ ഇരിപ്പുണ്ടൊ…?” റൂമിന് പുറത്തേക്ക് ഒന്ന് എത്തിനോക്കിയ ശേഷം ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു..

“അത് എപ്പഴേ തീർന്നാട.. നിനക്ക് വേണെങ്കി ദോ ഇരിക്കുന്നു അതീന്ന് രണ്ടെണ്ണം എടുത്തടിച്ചോ” കാട്ടിലിനടിയിലേക്ക് വിരൾ ചൂണ്ടിക്കൊണ്ട് അനിയേട്ടൻ പറഞ്ഞു..

ഞാൻ തിരിഞ്ഞ് റൂമിന്റെ ഡോർ അടച്ച ശേഷം നേരെ കാട്ടിലിനടിയിൽ ഇരുന്ന ഏതോ ഒരു കൂറ റമ്മിന്റെ ഫുൾ കൈയ്യിൽ എടുത്തു, ഒരു രണ്ട് ഗ്ലാസ്സ് മദ്യം അതിൽ കുറവുണ്ടാവും ബാക്കി മുക്കാൽ ഭാഗവും ആ കുപ്പിയിൽ ഉണ്ട്.

“ഇത് ഏത് സാധനമ മനുഷ്യ..?” കയ്യിൽ എടുത്ത മദ്യക്കുപ്പി തിരിച്ചും മറിച്ചും നോക്കികൊണ്ട് ഞാൻ ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *