“എന്റെ അനിയേട്ട ഞാൻ വെറുതെ പറഞ്ഞതല്ല..! കൃപയേച്ചി 5 വർഷത്തിന് ശേഷമാണ് തിരിച്ച് വരുന്നത്, ഇതിനിടക്ക് 4 തവണ അവധി കിട്ടിയിട്ടുപോലും ചേച്ചി ഇങ്ങോട്ട് വരാതിരുന്നത് അനീഷേട്ടന്റെ ഈ നശിച്ച കൂടി കാരണമ, അതുകൊണ്ട് ഈ തൊലിഞ്ഞ കുടി ഒന്ന് കുറക്കാൻ നോക്ക്” ഒരു ദേഷ്യത്തോടെയാണ് ഞാൻ പറഞ്ഞ് തുടങ്ങിയതെങ്കിലും അവസാനം ആയപ്പഴേക്കും ഒരു അപേക്ഷപോലെയാണ് ഞാൻ പറഞ്ഞ് നിർത്തിയത്. ഞാനത് പറഞ്ഞ് തീർന്നപ്പഴേക്കും അനീഷേട്ടന്റെ ചിരി മാഞ്ഞു, മുഖം നിലത്തേക്ക് താണു.
വീണ്ടും ഞാൻ ക്ഷമയോടെ തുടർന്നു…
“സത്യം പറഞ്ഞാൽ അനുമോളെ ഓർത്തുമാത്രമ.. ഇത്രേം നാൾ കൃപയേച്ചി എല്ലാം ക്ഷമിച്ച് സഹിച്ച് പിടിച്ച് നിന്നത്. പക്ഷെ ഇനി ചേച്ചി പഴേപോലെ എല്ലാം ക്ഷമിച്ച് മുന്നോട്ട് പോകുമെന്ന് എനിക്ക് തോന്നുന്നില്ല… ഇപ്പൊ ചേച്ചിക്ക് ഒറ്റയ്ക്ക് ജീവിക്കാനുള്ളതൊക്കെ ചേച്ചി ഈ 5 വർഷംകൊണ്ട് ജോലി ചെയ്ത് സാമ്പാദിച്ചിട്ടുണ്ട്, അതുകൊണ്ട് പഴേപോലെ അലമ്പടിച്ച് നടക്കാനാണ് അനിയേട്ടന്റെ പ്ലാനെങ്കിൽ ചേച്ചി അനുമോളേം കുട്ടി ചേച്ചിടെ വീട്ടിൽ പോവും.. അതിൽ ഒരു സംശയവുമില്ല”
ഞാൻ അത് പറഞ്ഞുനിർത്തിയതും അനിയേട്ടന്റെ മുഖത്ത് ഒരു ഭയം നിഴലിച്ചു.. ഇരു കണ്ണുകളും രണ്ട് സൈഡിലേക്ക് വെട്ടിച്ചുകൊണ്ടേയിരുന്നു, ആ മുഖത്തേയും കണ്ണുകളിലേയും ഭയം ഞാൻ നന്നായി കണ്ടു.
“നീയായിട്ട് ഇനി എന്റെ വെള്ളമടിയെക്കുറിച്ച് അവളോട് ഒന്നും പറയല്ലേ, ഞാൻ ഇത് എങ്ങനെയെങ്കിലും ഒന്ന് കുറക്കാൻ ശ്രെമിക്കാം, പക്ഷെ എന്തായാലും കുറച്ച് സമയമെടുക്കും.. ഇനി നീയായിട്ട് എന്റെ വെള്ളമടിയുടെ വിശേഷങ്ങളൊന്നും അവളെ കാണുമ്പോൾ വിളമ്പാൻ നിൽക്കണ്ട” എന്നെ നോക്കി അനിയേട്ടൻ പറഞ്ഞുനിർത്തിയതും