നിങ്ങക്ക് എന്തുവ മനുഷ്യ..? അല്ല ഞാൻ അറിയാൻ വയ്യത്തോണ്ട് ചോദിക്കുവാ..? ഇന്നലെ പുണ്ണാണി കൊണ്ടുവന്ന MGM ന്റെ 2 ഫുള്ളിന്റെ കുപ്പിയിൽ നിന്ന് ഒരു കുപ്പി അനിയേട്ടൻ എടുത്ത് മാറ്റി, മറ്റെ കുപ്പി ഇന്നലെകൊണ്ടുതന്നെ നിങ്ങൾ രണ്ടുപേരും ചേർന്ന് അടിച്ച് കാലിയാക്കി, ഇനി അനിയേട്ടൻ മാറ്റിവച്ച കുപ്പിയും സാധനവും എന്തിയെ..? ഇടുപ്പിന് കൈ കുത്തിനിന്നുകൊണ്ട് സ്വല്പം ദേഷ്യത്തോടെതന്നെ ഞാൻ ചോദിച്ചു.
“ആ കുപ്പി.. നീ ഇങ്ങോട്ട് കയറി വരുന്നതിന്റെ കുറച്ച് മുൻപ്…! പുണ്ണാണി വന്നിരുന്നു, ഞങ്ങൾ രണ്ടുപേരും ചേർന്ന് അത് അടിച്ച് തീർത്തു..! നിനക്ക് സംശയം ഉണ്ടേൽ ദേ നോക്ക്..” എന്ന് പറഞ്ഞുകൊണ്ട് അനിയേട്ടൻ അലമാരയുടെ സൈഡിൽ നിന്നും ഒഴിഞ്ഞ മദ്യകുപ്പിയെടുത്ത് എന്നേ ഉയർത്തി കാട്ടി, അതൊക്കെ കണ്ടപ്പോൾ എനിക്കങ്ങ് വിറഞ്ഞുകേറിവന്നു..
“ഇങ്ങേരെന്തുവ കരുതിയെ..? എനിക്ക് കള്ള് മൂഞ്ചൻ വേണ്ടിയാണ് ഞാൻ ആ കുപ്പീടെ കാര്യം തിരക്കിയതെന്നോ..? അനിയേട്ടന്റെ ഏത് കൂട്ടുകാരേയ രമയമ്മ ഈ വീട്ടിൽ കേറ്റുന്നെ..? പ്രത്യേകിച്ച് ആ പുണ്ണാണിയെ..! അവനെ ഈ വീടിന്റെ പരിസരത്തുപോലും രമയമ്മ അടുപ്പിക്കത്തില്ല, അങ്ങനെ ഉള്ളപ്പോ അവൻ എങ്ങനെയ അനിയേട്ട ഇവിടെ കേറിവന്ന് അനിയേട്ടന്റെ കൂടെയിരുന്ന് വെള്ളം അടുക്കുന്നെ ..?” എന്റെ സംശയത്തോടെയുള്ള ആ ചോദ്യത്തിന് മുമ്പിൽ അനീഷേട്ടൻ നിന്ന് പരുങ്ങി, വീണ്ടും എന്റെ മുന്നിൽ നിന്ന് ഒരുപാട് കഷ്ടപ്പെട്ട് മറ്റെന്തൊ ഒരു കള്ളകഥ മെനഞ്ഞെടുത്ത് എന്നേ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അനീഷേട്ടനെ കണ്ടപ്പോൾ എനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത ദേഷ്യം ഇരച്ചുകേറി, ആ മുഖത്തുനിന്നും പുച്ഛത്തോടെ ഞാൻ മുഖം വെട്ടിച്ചു മാറ്റി.