“ചായക്കപ്പും എടുത്തോണ്ട് നീ ഇത് എവിടെ പോവ..? ഇവിടെ ഇരിക്ക്..! അനുമോളെ ഇങ്ങുവാ..!” തിരിഞ്ഞ് നടക്കാൻ തുടങ്ങിയ എന്നോട് സ്വല്പം ദേഷ്യത്തോടെ ചേച്ചി അത് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി അനിയേട്ടനോട് അധികം സംസാരിക്കാൻ ചേച്ചിക്ക് താല്പര്യമില്ലയെന്ന്..
ചേച്ചി പറഞ്ഞുതീർന്നതും അനുമോൾ എഴുനേറ്റുവന്ന് ചേച്ചിയുടെ അടുത്ത് ചെന്നിരുന്നു. തല ചെരിച്ച് അനിയേട്ടന്റെ മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ ഒരുമാതിരി ഊമ്പികുത്തി ഇരിക്കുന്ന അവസ്ഥയായിരുന്നു അനിയേട്ടന്റെ അവസ്ഥ.
“അമ്മേ ഇന്നാ..” ചായ ഊതി കുടിക്കുന്നതിനിടയിൽ തോളിൽ കിടന്ന ഹാൻഡ് ബാഗിൽ നിന്നും ഒരു സിം എടുത്ത് ചേച്ചിയുടെ കൈയിൽ കൊടുത്തുകൊണ്ട് അനുമോൾ പറഞ്ഞു.
അതുവാങ്ങിയ കൃപയേച്ചി ആ സിം തന്റെ ‘സാംസങ് ഗാലക്സി A 35’ ലേക്ക് ഇട്ടു. (Motorola-ടെ കീപ്പാട് ഫോണുമായിട്ട് നടന്ന ടീമ)
സിം ഫോണിലേക്ക് ഇട്ട ശേഷം ചേച്ചി whatsapp ഇൻസ്റ്റാൾ ചെയ്തു, ഏതോ നമ്പറിലേക്ക് എന്തോ മെസ്സേജ് അയച്ചു, ഇതെല്ലാം ചായ കുടിക്കുന്നതിനിടയിൽ ഞാൻ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.
ഒരു അഞ്ച്മിനിറ്റ് കഴിഞ്ഞതും ചേച്ചിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു.. ആ കാൾ വന്നപ്പോൾ ചേച്ചിയുടെ മുഖം വിടർന്നു, കണ്ണുകൾ വെട്ടി തിളങ്ങി, ചുണ്ടിൽ നാണം നിറഞ്ഞ ഒരു ചെറുചിരി മിന്നി മറഞ്ഞു.
“ഞാൻ ജോലി ചെയുന്ന സ്ഥലത്ത് നിന്ന..! ഇവിടെ എത്തിയിട്ട് അറിയിക്കണം എന്ന് പറഞ്ഞിരുന്നത..! ഞാൻ ഒന്ന് സംസാരിച്ചിട്ട് വരട്ടെ” എന്ന് പറഞ്ഞുകൊണ്ട് ഫോണും ചെവിയോട് ചെർത്ത് വച്ചുകൊണ്ട് ചെയറിൽ നിന്നും എഴുന്നേറ്റ കൃപയേച്ചി അവിടുന്ന് സ്വല്പം ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറി നിന്നു.