“ചേച്ചിയെ എയർപോർട്ടിൽ വച്ച് കണ്ടപ്പോൾ ഒറ്റ നോട്ടത്തിൽ അനുമോൾക്ക് ചേച്ചിയെ എങ്ങനെ മനസ്സിലായി..? ഒരു പക്ഷെ ചേച്ചി ഷാർജയിൽ ചെന്നതിന് ശേഷം അനുമോൾ ചേച്ചിയുടെ ഫോട്ടോ കണ്ടിട്ടുണ്ടെങ്കിൽ തന്നെ ചേച്ചിയുടെ ഇപ്പോഴത്തെ ശരീരത്തിൽ വന്ന മാറ്റംവച്ച് നോക്കുമ്പോൾ എയർപോർട്ടിൽ വച്ച് ചേച്ചിയെ ഒറ്റനോട്ടത്തിൽ അനുകുമോൾക്ക് മനസ്സിലാവാൻ ഒരു സാധ്യതയുമില്ല, അങ്ങനെയുള്ളപ്പോൾ അനുമോൾ ഒറ്റനോട്ടത്തിൽ ചേച്ചിയെ കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ, ഒരുകാര്യം ഉറപ്പ്.. ഈ അടുത്ത കാലത്താതെപ്പഴോ ചേച്ചി ഷാർജയിൽ നിന്നും ഇവിടെ വന്നിട്ടുണ്ട്, അതും ഏതാനം മാസങ്ങൾക്കൊ ദിവസങ്ങൾക്കൊ മുൻപ്..!” ഞാൻ മനസ്സിൽ ഓർത്തു.
അനിയേട്ടനും കൃപയേച്ചിയും പരസ്പരം സംസാരിക്കുന്നത് വ്യക്തമായി കേൾക്കാൻ കഴിയുന്നില്ലെങ്കിലും.. അനിയേട്ടൻ കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.. എന്നാൽ കൃപയേച്ചി അതിനൊന്നും വലിയ ഗൗരവം കൊടുക്കാതെ വളരെ നിസ്സാര ഭാവത്തിലാണ് സംസാരിക്കുന്നത്, ഇടക്ക് കളിയാക്കുന്ന തരത്തിൽ ഒരു പുച്ഛം നിറഞ്ഞ ചിരിയും ചേച്ചിയുടെ മുഖത്ത് കാണാമായിരുന്നു.
ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞതും 4 കോഫിയുമായി വന്ന സപ്ലയർ കൃപയേച്ചിയും അനിയേട്ടനും ഇരിക്കുന്ന ടേബിളിന് മുന്നിൽ കൊണ്ടുവച്ചു.
“മോളെ വാ ചായകുടിക്ക്..! അച്ചു വാ ചായ എടുത്ത് കുടിക്ക്” എന്നോടും എന്റെ ഒപ്പം ഇരിക്കുന്ന അനുമോളേയും നോക്കി ചേച്ചി പറഞ്ഞുനിർത്തിയതും. അതുകേട്ട് എഴുന്നേൽക്കാൻ തുടങ്ങിയ അനുമോളെ ഞാൻ അവിടെതന്നെ പിടിച്ചിരുത്തി, ശേഷം ഞാൻ അവിടുന്ന് എഴുനേറ്റ് എനിക്കും അനുമോൾക്കുമുള്ള ചായകപ്പും എടുത്ത് ഞങ്ങൾ ഇരുന്ന ടേബിളിലേക്ക് തിരികെപോയി ഇരിക്കാൻ തിരിഞ്ഞതും.