ഉച്ചക്ക് ഒന്നരയ്ക്ക് ശേഷം വീട്ടിൽ നിന്നും ഇറങ്ങിയ ഞങ്ങൾ 3.14 ആയപ്പഴേക്കും TVM എയർപോർട്ടിനുള്ളിൽ ഗേറ്റ് പാസ്സ് എടുത്ത് കയറിയിരുന്നു. വണ്ടി പാർക്കിങ്ങ് ഏരിയയിൽ കൊണ്ടുപോയി ഒതുക്കി നിർത്തി, തിരികെ ഗേറ്റ് വേയിൽ വന്ന് സെക്യൂരിറ്റിയോട് തിരക്കിയപ്പോൾ ഫ്ലൈറ്റ് ലാന്റായി പാസഞ്ചേഴ്സ് പുറത്തേക്ക് വരാൻ കുറച്ച് സമയമെടുക്കും എന്ന് പറഞ്ഞതനുസരിച്ച് അനുമോളേയും കൂട്ടികൊണ്ടുപോയി അവിടെയൊക്കെ ഒന്ന് ചുറ്റികറങ്ങാം എന്ന് തീരുമാനിച്ചു, ശേഷം ഞങ്ങൾ മൂന്നുപേരും കോഫി ഷോപ്പിൽ കയറി, ഇരുപത് ചായ കുടിക്കേണ്ട പൈസകൊടുത്ത് രണ്ട് ചായ കുടിച്ചു, അനിയേട്ടൻ ചായകുടിച്ചില്ല, അങ്ങനെ ചായകുടി കഴിഞ്ഞ് കോഫി ഷോപ്പിന് പുറത്തേക്കിറങ്ങിയതും എന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചു..
ഞാൻ സ്ക്രീനിലേക്ക് നോക്കിയപ്പോൾ ‘സ്വാതി’
ഇത്രേം നേരമായിട്ട് അവളെയൊന്ന് വിളിച്ചില്ലല്ലോ എന്ന കാര്യം അപ്പഴാണ് ഞാൻ ഓർത്തത്…
ഞാൻ: “പറയടി മുത്തേ..?”
സ്വാതി📱: “നിർത്തട പട്ടി.. നിന്റെയൊരു മുത്ത്.” ഞാൻ ഫോൺ എടുത്ത് സംസാരിച്ച് തുടങ്ങിയതും അവൾ തെറി വിളി തുടങ്ങി.
ഞാൻ: “എന്താടി എന്തോ പറ്റി..?” ഞാൻ അനിയേട്ടനോട് ഇപ്പൊ വരം എന്ന് കൈകൊണ്ട് ആംഗ്യം കാട്ടിയ ശേഷം അവിടുന്ന് സ്വല്പം മാറി ആളൊഴിഞ്ഞ ഭാഗത്തേക്ക് നിന്നശേഷം അവളോട് ചോദിച്ചു.
സ്വാതി📱: “നീ എന്ത ഇന്ന് എന്നേ വിളിക്കാഞ്ഞേ..?” അവൾ പറഞ്ഞപ്പഴാണ് അവളെ ഇത്രേം നേരം വിളിക്കാതിരുന്ന കാര്യം ഞാൻ ഓർത്തത്.
ഞാൻ: “എടി ഞാൻ രാവിലെ മുതൽ സ്വല്പം തിരക്കിൽ ആരുന്നടി..! പിന്നെ ഇന്നലെ രാത്രി ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ ഇന്ന് ഉച്ചക്ക് കൃപയേച്ചിയെ കൂട്ടികൊണ്ടുവരാൻ TVM പോകുമെന്ന്” ഒരു ചളിപ്പോടെ തലയുടെ പിൻഭാഗം ഒന്ന് ചൊറിഞ്ഞ ശേഷം ഞാൻ പറഞ്ഞുനിർത്തി.