അത് കേട്ടതും രമയമ്മയുടെ മുഖം താണു..
“വെള്ളം കേറ്റിയേച്ച് ബഹളം ഉണ്ടാക്കാൻ ഒരു മോനും.. മോൻ കാണിക്കുന്ന തോന്ന്യവാസം ഒത്തുതീർപ്പാക്കാൻ നടക്കുന്ന ഒരു തള്ളയും…! തള്ളയും കൊള്ളാം മോനും കൊള്ളാം..!” ഒരു പുച്ഛത്തോടെ പറഞ്ഞ് നിർത്തി തോളിൽ കിടന്ന ചുവന്ന തുവർത്ത് എടുത്ത് ആഞ്ഞൊന്ന് കുടഞ്ഞുകൊണ്ട് അനിയേട്ടനേയും രമയമ്മയേയും ദേഷ്യത്തോടെ മാറി മാറി ഒന്ന് നോക്കിയ ശേഷം വല്യച്ഛൻ മുറിയിലേക്ക് നടന്നു..
രമയമ്മയും പിന്നെ ഒന്നും മിണ്ടാതെ തലയും കുനിച്ച് പിടിച്ചുകൊണ്ടുതന്നെ അടുക്കളയിലേക്ക് നടന്നു. ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല എന്ന് മനസ്സിലാക്കിയ ഞാൻ അനിയേട്ടനെയും വിളിച്ചുകൊണ്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കോർപ്പിയോയിലേക്ക് കേറി.
മൈക്കിൾ അച്ചായന്റെ വണ്ടിയാണ് 2023 മോഡൽ മാഹീന്ദ്ര സ്കോർപിയോ.എൻ 7 സീറ്റർ.. അച്ചായന്റെ വണ്ടിയും കൊണ്ട് ഇതുപോലെ എയർപോർട്ട് ഓട്ടങ്ങൾ വരുമ്പോൾ ഞാനാണ് പോകാറ്.
വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ ഞാൻ അരയിൽ ഇരുന്ന മദ്യകുപ്പി ബാക്ക് സീറ്റിന്റെ അടിയിൽ ആക്കിയ ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു, അപ്പഴേക്കും അനിയേട്ടനും ഫ്രണ്ടിലെ മറു സീറ്റിൽ കയറി ഇരുന്നു, വണ്ടി ഞാൻ പതിയെ മുറ്റത്തുനിന്നും കോൺക്രീറ്റ് റോഡിലേക്കിറക്കി, അവിടുന്ന് ഒരു 70 മീറ്റർ കഴിഞ്ഞ് ടാർ ഇട്ട റോഡിലേക്ക് ഇറക്കിയത് മാത്രമേ ഓർമ്മയുള്ളു പിന്നെ വണ്ടി 80+85 സ്പീഡിൽ ഒരു പോക്കായിരുന്നു..
പിന്നെ വണ്ടിചെന്ന് നിന്നത് കൃപയേച്ചിയുടെ വീടിന്റെ മുറ്റത്തായിരുന്നു. അവിടെചെന്ന് അനുമോളേയും കുട്ടി.. നേരെ ട്രിവാൻഡ്രത്തേക്ക് വെച്ചുപിടിച്ചു. രമയമ്മ പറഞ്ഞപോലെ ഇടക്കൊക്കെ പല ബാറുകൾ കണ്ടെങ്കിലും അനിയേട്ടൻ നിർത്താൻ പറഞ്ഞില്ല, നിർത്തിയാൽ അനുമോൾ ചേച്ചിയോട് പറഞ്ഞ് കൊടുക്കും എന്ന പേടി കൊണ്ടായിരിക്കാം.