“മൂത്തമ്മ വിഷമിക്കണ്ട ഞാൻ എവിടെയും നിർത്തില്ല… എയർപോർട്ടിൽ ചെന്നിട്ടെ ഞാൻ വണ്ടി നിർത്തു പോരെ..?” ഞാൻ പറഞ്ഞ് നിർത്തിയതും
“ഡാ നീ ഇറങ്ങാൻ നോക്ക്… ചുമ്മ അവരോട് മറുപടി പറയാൻ നിക്കാതെ” മുറ്റത്ത് നിന്നും അനിയേട്ടൻ സ്വല്പം ദേഷ്യത്തോടെ വിളിച്ച് പാറഞ്ഞു.
“എന്ന നീ വെള്ളം മൂഞ്ചിയേച്ച് ചെല്ലട…! അവള് ഇങ്ങോട്ട് വരാതെ നേരെ അവൾടെ വീട്ടിലേക്കങ്ങ് പോകും..! അവസാനം നീ ഇവിടെ മൂഞ്ചി തെറ്റി നടക്കും.” രമയമ്മയാണ് അത് പറഞ്ഞത്, അത് കേട്ടതും അനിയേട്ടൻ ചാടിതുള്ളി ഹാളിലേക്ക് വന്നു.
“തള്ളെ… മിണ്ടാതെ നിങ്ങടെ കാര്യം നോക്കി നിന്നോണം കേട്ടല്ലോ..! എനിക്കിട്ട് ഉണ്ടാക്കാൻ വരല്ലേ..”
“അവള് പറഞ്ഞതിൽ എന്താടാ തെറ്റ്” അനിയേട്ടൻ രമയമ്മെ വഴക്ക് പറഞ്ഞ് നിർത്തിയതും മുറിക്കുള്ളിൽ നിന്നും വല്യച്ഛൻ (സുധേവ്, അനിയേട്ടന്റെ അച്ഛൻ) സ്വല്പം ദേഷ്യത്തോടെ ഇറങ്ങി വന്നിട്ട് ചോദിച്ചു, വല്യച്ഛന്റെ ആ ചോദ്യത്തിൽ അനിയേട്ടൻ ഒന്ന് ഒതുങ്ങി, എന്തോ പിറുപിറുത്തുകൊണ്ട് നിലത്തേക്ക് നോക്കി നിന്നു.
വല്യച്ഛൻ തുടർന്നു…
“അവൾ ഇവിടെ വന്നതിനുശേഷം നീ കുടിച്ചിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി അവൾ ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയാൽ..! നിന്റെ ഈ നിക്കുന്ന അമ്മ അവളെ ഇവിടെ തിരികെ വിളിച്ചോണ്ടുവരുമെന്ന് നീ കരുതണ്ട..! അതല്ല നിന്റെ അമ്മ അവളെ ഇവിടെ വിളിച്ചോണ്ട് വരാൻ ശ്രമിച്ചാൽ നിന്റെ അമ്മേ ഞാൻ ഇവിടുന്ന് തല്ലി ഇറക്കും..” അനിയേട്ടനെ നോക്കിയാണ് വല്യച്ഛൻ പറഞ്ഞ് തുടങ്ങിയതെങ്കിലും അടിച്ചിറക്കുന്ന കാര്യം പറഞ്ഞപ്പോൾ വല്യച്ഛൻ രമയമ്മെ നോക്കികൊണ്ടാണ് പറഞ്ഞ് നിർത്തിയത്.