“”…ഞാനെന്തായാലും ശില്പങ്കാണാൻ പോവുവാ… ഭയങ്കരലുക്കാന്നാ ആതിരപറഞ്ഞത്… നെനക്കുവേണേൽ കൂടെവരാം..!!”””_ എന്നൊരോഫറുംവെച്ച്
കടക്കാരൻപറഞ്ഞവഴിയേ അവൾ തിരിഞ്ഞുനടക്കാനായി തുടങ്ങി…
“”…ഓഹ്.! എനിയ്ക്കത്രവല്യ ലുക്കൊന്നും കാണണോന്നില്ല… നീവേണേൽ പൊയ്ക്കോ… ഞാനെന്തായാലുമീ മലകേറീട്ടേയുള്ളൂ… ഒന്നൂല്ലേലും ഹൈറേഞ്ചിലൊക്കെവന്നിട്ട് മലകേറീല്ലേലതു മോശല്ലേ..??”””
അതുപറയുമ്പോഴേയ്ക്കും ഞാൻ മലകയറിത്തുടങ്ങിയിരുന്നു…
ചുറ്റും വളർന്നുപൊന്തിയ കുറ്റിച്ചെടികൾക്കിടയിലൂടെ കാൽവെയ്ക്കുമ്പോൾ മീനാക്ഷിയും പിന്നാലേയുണ്ടാവണേന്ന ഒറ്റപ്രാർത്ഥനേയുണ്ടായ്രുന്നുള്ളൂ…
അല്ലേൽപ്പിന്നെ പകുതികേറി തിരിച്ചിറങ്ങേണ്ടി വരും…
“”…ഞാനൊറ്റയ്ക്കു പോവാനോ..?? എനിയ്ക്കു പറ്റത്തില്ല… നീയും വാ..!!”””_ അടുത്തുകണ്ട കുഞ്ഞൊരു പാറക്കഷ്ണത്തിലേയ്ക്കു കാലെടുത്തുവെച്ചതും മീനാക്ഷിയുടെ സ്വരമുയർന്നുകേട്ടു…
അതിനു തിരിഞ്ഞുനോക്കാൻ മെനക്കെടാതെ,
“”…അതൊന്നും സീനില്ല… പോകുന്നപോക്കിന് വഴിയിൽനിൽക്കുന്ന ഏതവനേലുംനോക്കി നീയൊന്നിളിച്ചു കാട്ടിയാൽമതി… പിന്നൊറ്റയ്ക്കാവോന്നു പേടിയ്ക്കണ്ട..!!”””_ എന്നു ഞാനും വിളിച്ചുപറഞ്ഞു…
പക്ഷേ, അതിനു മറുപടിയൊന്നും വന്നില്ല…
പിന്നീടുള്ള ഓരോ അടിയും മീനാക്ഷിയുടെ വാക്കുകൾക്കായി കാതോർത്താണു നടന്നതെങ്കിലും ഒരു മുരടനക്കലുപോലും കേൾക്കാതെവന്നപ്പോൾ ഞാനൊന്നു ഭയന്നു; ഇനിയൊറ്റയ്ക്ക് ശില്പംകാണാൻ പോയിട്ടുണ്ടാവോ..??
അന്തഭയത്തോടെ കുറച്ചു തിരിച്ചിറങ്ങിവന്നുനോക്കിയപ്പോൾ ആരോ നിർബന്ധിച്ചുകയറ്റുമ്പോലെ കാൽമുട്ടിന് കൈകൊണ്ടു സപ്പോർട്ടൊക്കെക്കൊടുത്ത് വലിഞ്ഞുകേറുവായ്രുന്നൂ കക്ഷി…