എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

“”…മ്മ്മ്.! കൊണ്ട്പൊക്കോ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും ഞാനൊരു തെളിഞ്ഞപുഞ്ചിരി തിരിച്ചുകൊടുത്തു…

ശേഷം കുഞ്ഞിനേംകൊണ്ട് പുറത്തേയ്ക്കിറങ്ങുമ്പോൾ,

“”…എന്താടീ ഉണ്ടക്കണ്ണും പെരുപ്പിച്ചുനിയ്ക്കുന്നേ..?? നീ തലേലെ മുറുവൊക്കെയൊണങ്ങീട്ട് പുറത്തിറങ്ങിയാ മതി… കേറിപ്പോടീ..!!”””_ ന്നും പറഞ്ഞൊരു ഡയലോഗ് പിന്നീന്നുകേട്ടു…

അതിനുവേണ്ടത്ര വിലകൊടുക്കാതെ പുറത്തേയ്ക്കിറങ്ങിയ ഞങ്ങൾ, വീടിനുചുറ്റുമൊന്നു കറങ്ങിയടിച്ചശേഷം പറമ്പിലേയ്ക്കും അതിൽപ്പിന്നെ ഗേറ്റിനുമുന്നിലായും സ്ഥാനംപിടിച്ചു…

മുന്നിലൂടെപ്പോയ ഓരോവണ്ടിയുടേയും പേരും ഫുൾഡീറ്റെയ്ൽസും പുള്ളിയ്ക്കു വിവരിച്ചുകൊടുത്തപ്പോൾ ആശാനുമതൊക്കെ റൊമ്പപ്പിടിച്ചെന്നു തോന്നുന്നു…

പറയുന്നതു ശ്രെദ്ധിച്ചുകേട്ട് വണ്ടികളെ സസൂക്ഷ്മം നിരീക്ഷിയ്ക്കുന്നതിനിടയിലാണ്;

“”…ആഹാ.!
എടാ തക്കുടൂ… നീ പുറത്തേയ്ക്കൊക്കിറങ്ങിയോ..??”””_ ന്നൊരു സ്ത്രീശബ്ദംകേട്ടത്…

തിരിഞ്ഞുനോക്കുമ്പോൾ മൂന്നാല് കോളേജ്പിള്ളേരാണ്…

ജോക്കുട്ടനാണെന്ന ചിന്തയിൽ ഡയലോഗുവിട്ടിട്ട് എന്നെക്കണ്ടതും പിള്ളേര് നൈസായിട്ടൊന്നു ചമ്മി…

എന്തായാലും കൊള്ളാവുന്ന പീസുകളായതുകൊണ്ട് ഉള്ളിലെ കോഴിസ്വഭാവംവെച്ച് ഞാനൊന്ന് ചിരിച്ചുകൊടുത്തു…

അതോടെ പിള്ളേരുപതിയെ അടുത്തുകൂടി…

മൂന്നാളും വെള്ളയിൽ നീലലൈൻസുള്ള ചുരിദാർടോപ്പും നീല പാന്റ്സും ഷോളുമാണ് ധരിച്ചിരുന്നത്…

കോളേജ് യൂണിഫോമായ്രിയ്ക്കണം…

അതിലൊരെണ്ണം ഷോള് തട്ടമായാണ് ഇട്ടേക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *