എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

“”…എടാ മൈ… മൈ…”””_ വേദനകൊണ്ട് കണ്ണുകളടഞ്ഞുപോയെങ്കിലും നാവീന്നുപുറത്തുചാടാൻ വെമ്പിയ തെറിയെ കുഞ്ഞാണല്ലോന്ന ഒറ്റക്കാരണത്താൽ ഞാൻ ബ്ലോക്കിട്ടു; അല്ലേലാ നാശത്തിനെ ഒറ്റയിടിയ്ക്കുറക്കിയേനെ…

അതുപോലെ വേദനിച്ചു…

ഉണങ്ങിയമുറിവ് താങ്ങിയെന്നു മനസ്സിലായതും, ആ കലിപ്പിന് കുഞ്ഞിനെ നിലത്തേയ്ക്കുവെയ്ക്കാൻ നോക്കിയെങ്കിലും അവൻ കയ്യിൽ അള്ളിപ്പിടിച്ചിരിയ്ക്കുവാണ് ചെയ്തത്..

അതോടൊപ്പം വാവു വാവുന്നെന്തൊക്കെയോ പറയുകയും എന്റെ മുറിവിലേയ്ക്കു കൈചൂണ്ടി കാണിയ്ക്കുകയും ഊതുകയുമൊക്കെ ചെയ്യുന്നുണ്ട്…

കുത്തിയിളക്കിയതും പോരാഞ്ഞ് എന്റെമുറിവ് എന്നെത്തന്നെ കാണിച്ചുതരുവാ കുരിപ്പ്…

തള്ള വെറുതേയല്ല നശൂലമെന്ന് വിളിയ്ക്കുന്നത്… ആ അല്ലേലുമതങ്ങനല്ലേ വരൂ… ആ സൈക്കോത്തള്ളേടെ അച്ചീന്നടിച്ചിറക്കീതല്ലേ…

അങ്ങനെ സമാധാനിച്ച ഞാൻ കുറച്ചുനേരംകൂടി ഞാനവനൊപ്പമിരുന്ന് ആറാടി…

പിന്നെ ചടപ്പായതും തക്കുടൂന്റെ മുഖത്തേയ്ക്കുനോക്കി;

“”…എന്റെ പൊന്നടാവ്വേ… നെനക്കെന്നുമീ നാലുചുവരുകൾക്കിടയ്ക്കിരുന്ന് ഒറ്റയ്ക്കുകളിച്ചാൽ മതിയോ..??സ്ഥിരമിങ്ങനായാൽ ബോറടിയ്ക്കൂലേ..??”””_ ന്ന് ചോദിച്ചുകൊണ്ട് കക്ഷി കളിച്ചോണ്ടിരുന്ന ജെസിബി പിടിച്ചുമാറ്റിവെച്ചു…

അതിനാദ്യമൊന്നു ചെറഞ്ഞു നോക്കിയെങ്കിലും പിന്നീട് ടീമൊന്നിളിച്ചുകാട്ടി…

“”…ആ.! അപ്പൊ നെനക്കും ചടപ്പായ്ത്തുടങ്ങീലേ..?? സത്യത്തിലിവരൊക്കെച്ചേർന്ന് നിന്റെ സ്വാതന്ത്ര്യത്തെ ചൂഷണംചെയ്യുവാണ്… കണ്ടോ..?? നെനക്കൊന്നു പൊറത്തേയ്ക്കിറങ്ങാനുള്ള പെർമിഷനുണ്ടോന്നു നോക്കിയേ… നീ കഷ്ടപ്പെട്ടിഴഞ്ഞും പിടിച്ചുമൊക്കെ സിറ്റ്ഔട്ടിലെത്തിയാൽ ഉടനേ നിന്റമ്മ പിടിച്ചോണ്ടുപോയി അകത്തിടും… എന്തുജീവിതമാടാവ്വേ..?? കഷ്ടന്തന്നെ..!!”””_ ചോദിച്ചശേഷം ചെക്കനെപ്പിടിച്ചു മുഖാമുഖമിരുത്തി…

Leave a Reply

Your email address will not be published. Required fields are marked *