എന്റെ മുഖത്തേയ്ക്കൊന്നു പാളിനോക്കിയശേഷം മീനാക്ഷി കസേരയിലേയ്ക്കമർന്നപ്പോൾ മറ്റുവഴിയില്ലാതെ എനിയ്ക്കും ഇരിപ്പുറപ്പിയ്ക്കേണ്ടി വന്നു…
“”…എന്നിട്ടെങ്ങനുണ്ടിപ്പോ..?? വേദനയൊക്കെ മാറിയോ..??”””_ ഞങ്ങളെ രണ്ടാളേം മാറിമാറിനോക്കി പുള്ളി രോഗവിവരം അന്വേഷിച്ചു…
അതിന് മറുപടിയായി ഞങ്ങൾ തലകുലുക്കി…
“”…എന്തായാലും സിദ്ധൂന്റെ സ്വഭാവമെനിയ്ക്കങ്ങ് പിടിച്ചുകേട്ടോ..!!”””_ കാസ്ട്രോളിൽനിന്നും രണ്ടുദോശയെടുത്തെന്റെ പ്ളേറ്റിലേയ്ക്കിട്ട് പുള്ളിതുടർന്നു;
“”…അല്ലേലും മനസ്സിലുള്ളത് അതേപടി പ്രകടിപ്പിയ്ക്കുന്നോരെ എനിയ്ക്കു ഭയങ്കരയിഷ്ടമാ… അവരുടെമനസ്സിൽ കള്ളത്തരംകാണില്ല..!!”””_ പുള്ളിയെന്റെ പ്ളേറ്റിലേയ്ക്ക് കടലക്കറികൂടി വിളമ്പിയപ്പോൾ ഞാനറിയാതെയാ മുഖത്തേയ്ക്കൊന്നു നോക്കിപ്പോയി…
ചെറിയമ്മയല്ലാതെ ജീവിതത്തിലാദ്യമായ്ട്ടാ ഒരാളെന്റെ മുഖത്തുനോക്കി ഇങ്ങനൊന്നുപറയുന്നത്…
അതുകൊണ്ടാവണം അങ്കിളിനോടെന്തെന്നില്ലാത്ത ബഹുമാനം തോന്നിപ്പോയതും…
അവരുടെയൊക്കെ മുന്നിൽവെച്ച് അമ്മാതിരി ഡയലോഗുവിട്ടയെന്നോട് ക്ഷമിയ്ക്കമാത്രമല്ല എന്റെ ക്യാരക്ടറുംനല്ലതാന്നു പറഞ്ഞുകേട്ടപ്പോൾ പിടിച്ചുനിർത്തിയൊരുമ്മ കൊടുക്കാനാ തോന്നിയെ…
അങ്ങനെ കഴിപ്പുതുടരുമ്പോളാണ് ഇത്രയും കാര്യമായെന്നെ പ്രശംസിച്ച പുള്ളിയോട് തിരിച്ചെന്തേലും ചോദിയ്ക്കണല്ലോന്ന് ഞാനും ചിന്തിച്ചത്…
“”…വണ്ടിയെന്തായി..??”””_ വാക്കുകളിൽ ഫുൾലോഡ് ബഹുമാനവും വാരിവിതറിക്കൊണ്ട് ഞാൻചോദിച്ചു…
“”…ഓ.! അതിന്നലെത്തന്നെ വർക്ക്ഷോപ്പിലേയ്ക്കു കൊണ്ടോയി..!!”””