എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

“”…ദേ… വിളിയ്ക്കുന്നെടാ… ഇനി നിന്നെപ്പിടിച്ചിടിയ്ക്കാനാണോ എന്തോ..??”””_ പുള്ളിയുടെനോട്ടവും കൈകാട്ടിയുള്ളവിളിയും കണ്ട മീനാക്ഷി എന്റെപിന്നിൽ ചൊതുങ്ങിക്കൊണ്ട് സംശയംപ്രകടിപ്പിച്ചു…

“”…നെനക്കിത്രേക്കെയായ്ട്ടും മതിയായില്ലേടീ മൈരേ..?? മനുഷ്യനെവെറുതേ പേടിപ്പിയ്ക്കാനായ്ട്ട്..!!”””_ അയാൾടടുത്തേയ്ക്കു നടക്കുന്നതിനിടയിലും ഞാൻ പറഞ്ഞൊപ്പിച്ചു…

“”…മ്മ്മ്..?? എന്തോപറ്റി
രാവിലെയൊരു പരുങ്ങൽ..??”””_ അടുത്തേയ്ക്കുചെന്നതും പുള്ളിതിരക്കി…

അതിന് ഞാനൊന്നുമില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചീതും,

“”…ഏയ്‌… ഒന്നുമില്ലാതൊന്നുവല്ല… എന്തോഉണ്ട്..!!”””_ എന്നുപറഞ്ഞ പുള്ളിക്കാരൻ മീനാക്ഷിയുടെ നേരേതിരിഞ്ഞ്;

“”…എന്താമോളേ പ്രശ്നം..??”””_ എന്നുകൂടി കൂട്ടിച്ചേർത്തതും,

“”…അത്… അതങ്കിളേ… ഇന്നലെ ഹോസ്പിറ്റലിവെച്ച് അങ്കിളിനോടും ചേച്ചിയോടുമൊക്കെപ്പറഞ്ഞതു കുറച്ചുകൂടിപ്പോയെന്ന് ഇവനൊരുതോന്നൽ… അതിനെല്ലാരോടും സോറിപറയാമ്മേണ്ടി രാവിലേയിറങ്ങീതാ ഞങ്ങള്..!!”””_ അവള് വെച്ചുകീറി…

“”…ഓഹോ… എന്നിട്ടു മാപ്പുപറച്ചിലെവിടെവരെയായി..??”””_ പുള്ളിയൊന്നു ചിരിച്ചു…

“”…ചേച്ചിയോടു പറഞ്ഞു… ഇനി അങ്കിളിനോടുകൂടി പറഞ്ഞാ കഴിഞ്ഞു..!!”””_ അവളും വിട്ടില്ല…

“”…എന്റെ പൊന്നുകൊച്ചുങ്ങളേ… നിങ്ങക്കിതെന്താ..?? സോറിപറയാമ്മേണ്ടി രാവിലെയുടുത്തൊരുങ്ങി ഇറങ്ങിയേക്കുന്നു… മര്യാദയ്ക്കിങ്ങോട്ടിരുന്നേ… എന്നിട്ടെന്തേലും കഴിയ്ക്കാൻനോക്ക്..!!”””_ പറഞ്ഞുകൊണ്ടങ്കിള് അടുത്തുള്ള കസേരയിലേയ്ക്കു കൈചൂണ്ടി…

Leave a Reply

Your email address will not be published. Required fields are marked *