അതോടവിടുത്തെ കോൺഫിഡൻസും പോയി…
പിന്നെന്തൊക്കെയോ ചിന്തിയ്ക്കുന്നതും കണ്ടു…
ശേഷം,
“”…അതിപ്പൊ പെട്ടെന്നൊരു വഴിപറഞ്ഞുതരാനൊക്കെ പറഞ്ഞാൽ ഞാനെവിടെപ്പോവും..?? ഒരുകാര്യഞ്ചെയ്യാം, ചെന്നങ്ങ് സോറിപറയാം… എന്തേയ്..??”””_ കുറച്ചുനേരം ആലോചിച്ചശേഷം അവള് അഭിപ്രായഞ്ചോദിച്ചു…
“”…ഉവ്വ.! എന്നിട്ടുവേണമവര് കാലേവാരിയെങ്ങോട്ടേലും എറിയാൻ..!!”””_ അവൾടെ ഐഡിയകേട്ട് ഞാനൽപ്പം പുച്ഛമിട്ടതും;
“”…ഏയ്.! ആത്മാർത്ഥമായ്ട്ടാണ് സോറിപറയുന്നതെങ്കിൽ ആരായാലും ക്ഷമിയ്ക്കും… അതോണ്ട് നമുക്കൊന്നു പറഞ്ഞുനോക്കാം… വേണേൽ ഞാങ്കൂടിവരാം..!!”””_ മീനാക്ഷി ഓഫറിട്ടതും എനിയ്ക്കെന്തോ ഒരു സന്തോഷംതോന്നി…
…ഇനി കിട്ടുന്നത് തല്ലാണേലും ഷെയർചെയ്യാനാളുണ്ടേൽ അതൊരു സന്തോഷമല്ലേ..??!!
“”…ഞാനൊന്നു ഡ്രസ്സുമാറീട്ടിപ്പൊ വരാം..!!”””_ അവൾ കൂടെവരാമെന്നു പറഞ്ഞതിനെ എതിർക്കാതെവന്നതും മീനാക്ഷിയങ്ങനെപറഞ്ഞ് അലമാരതുറന്നു…
എന്നിട്ടേതോ തുണിയുമെടുത്ത് ബാത്‌റൂമിലേയ്ക്കു കേറി…
തിരിച്ചിറങ്ങീത് മുട്ടോളമെത്തുന്ന മഞ്ഞയിൽ ചുവന്നപൂക്കളുള്ള സ്‌കർട്ടും റോസ് ടീഷർട്ടുമിട്ടായ്രുന്നു…
“”…പോകാം..??”””_ ബാത്‌റൂമിൽനിന്നും ഇറങ്ങി ഡ്രസ്സിങ്ടേബിളിനു മുന്നിലെ കണ്ണാടിയിലൊന്നു നോക്കിയശേഷം എന്റെനേരേ തിരിഞ്ഞു…
അതിനു തലകുലുക്കിക്കൊണ്ട് ഞാനെഴുന്നേറ്റതും അവളുമെന്റെ പിന്നാലെ പുറത്തേയ്ക്കുവന്നു…
ചെറിയൊരുപേടിയോടെ തന്നെയാണ് ഞാൻ താഴത്തേയ്ക്കു നടന്നത്…
ജീവിതത്തിൽ ക്ഷമചോദിച്ചിട്ടുള്ള അവസരങ്ങൾ വിരളമായതിനാൽ അതേക്കുറിച്ചു വലിയധാരണയൊന്നും ഉണ്ടായ്രുന്നില്ല…