അവസാനമവൾ പുറത്തുവന്നതും,
“”…എടീ… എന്തേലുമൈഡിയയൊണ്ടേൽ പറേടീ… അല്ലേലയാള് ഇവടെനടന്നതൊക്കെന്റെ തന്തേവിളിച്ചു പറഞ്ഞുകൊടുക്കും… അതോടിവടന്നും അവടെന്നും ചാടേണ്ടിവരും..!!”””_ ബുദ്ധിരാക്ഷസനായ ഞാൻ ഒരൈഡിയയ്ക്കുവേണ്ടി കെഞ്ചിയപ്പോൾ അവൾക്കൊടുക്കത്തെ ജാഡയായിരുന്നു…
എന്നെയൊരു തൊലിഞ്ഞനോട്ടവും നോക്കി മുഖംതുടച്ചുനിന്നപ്പോൾ പെട്ടെന്നായിരുന്നൂ ഞാൻ പ്ളേറ്റുതിരിച്ചത്;
“”…അല്ലാ… അയാളുവിളിച്ചുപറഞ്ഞാലും ഞാനുടക്കുണ്ടാക്കീതു മാത്രായ്ട്ടു പറയില്ലായ്രിയ്ക്കും… അക്കൂട്ടത്തിൽ നീ തള്ളിമറിച്ചോണ്ടോയി വണ്ടിയിടിപ്പിച്ചതും പറയാൻസാധ്യതയുണ്ട്… അങ്ങനെവരുവാണേൽ ഞാൻമാത്രമാവൂല, നീയും വീട്ടിന്നിറങ്ങേണ്ടി വരും..!!”””_ ഞാൻ പിന്നേംശ്രെമിച്ചു…
ട്രൈ ടു ഗെറ്റ് എ ഫസ്റ്റ്ക്ലാസ്സ് എന്നാണല്ലോ പ്രമാണം…
അതുകേട്ടതും ആദ്യമെന്നെയൊരു പുച്ഛത്തോടെനോക്കിയ മീനാക്ഷി പിന്നെന്തോ ആലോചിയ്ക്കുന്നതും കണ്ടു…
എന്നിട്ട്;
“”…അങ്ങനൊക്കെ പറയോ..??”””_ ന്നൊരു ചോദ്യവും…
അതോടെ സംഗതിയേറ്റെന്നെനിയ്ക്കു മനസ്സിലായി…
പിന്നെ വിടോ ഞാൻ..??
“”…പറയാതെ പിന്നെ..?? ജീപ്പിടിപ്പിച്ചതുമാത്രമല്ല, അവരുടെ കുഞ്ഞിനെക്കൊല്ലാന്നോക്കീലേ അതുമ്പറയാൻ ചാൻസുണ്ട്… അതോണ്ടാ പറഞ്ഞേ, ഇതീന്നൂരാനൊരു വഴിപറഞ്ഞുതരാൻ..!!”””
“”…പോടാ… ഞാൻ കൊല്ലാന്നോക്കീന്നുമില്ല… അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ..!!”””
“”…ഓ.! നീ കൊല്ലാന്നോക്കീലേലും അവർക്കങ്ങനെ പറയാലോ… എന്താപറഞ്ഞൂടേ..?? അതാപറഞ്ഞെ, ഇതീന്നൂരാനൊരു വഴിപറയാൻ..!!”””_ ഞാനൊന്നു നിർത്തി…