എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

“”…കൊള്ളാം.! എടീ ഇന്നലവരോടെന്തൊക്കെയാ വിളിച്ചുപറഞ്ഞേന്നു വല്ലോർമ്മേമുണ്ടോ..??”””

“”…അതിനു ഞാനെന്താ വിളിച്ചുപറഞ്ഞേ..??”””_ അവൾ ഉണ്ടക്കണ്ണുകൾ മേലേയ്ക്കുയർത്തി ആലോചിച്ചു…

“”…നീയല്ല… ഞാൻ..!!”””

“”…ഓ.! നീ… അതിനു തല്ക്കാലമെനിയ്ക്കൊന്നും ചെയ്യാനില്ല..!!”””_ എന്നെനോക്കി ഒരാക്കിയമട്ടിൽ ഡയലോഗുമിട്ട് മുടിയും വാരിക്കെട്ടിയെഴുന്നേറ്റ മീനാക്ഷിയെ കൈയ്ക്കു പിടിച്ചുനിർത്തി,

“”…എടീ കോപ്പേ… എന്തേലുമൊരൈഡിയ പറേടീ..!!”””_ ന്നായി ഞാൻ…

“”…ഐഡിയയോ..?? എന്തൈഡിയ..??”””_ അവളെന്നെ കണ്ണുകൾകൊണ്ട് ചുഴിഞ്ഞു…

“”…അല്ലാ… നീ വല്യ ഡോക്ട്രൊക്കല്ലേ..?? അപ്പൊ അവരെ ഫെയ്സെയ്യാനെന്തേലും ഐഡിയയുണ്ടോന്നറിയാൻ..!!”””_ പറയുമ്പോൾ എന്റെമുഖത്തൊരു ചമ്മലുണ്ടായ്രുന്നു…

“”…അതേ… നീ വീണ്ടുവിചാരമില്ലാതെ ഓരോന്നൊക്കെ കാണിയ്ക്കുന്നതിന് പരിഹാരമുണ്ടാക്കലല്ല ഡോക്ടർമാരുടെ പണി..!!”””_ അതുമ്പറഞ്ഞ് എന്നെയൊന്നുകൂടി ഊക്കിയിട്ട് ബാത്ത്റൂമിലേയ്ക്കുനടന്ന മീനാക്ഷിയോടായി;

“”…എനിയ്ക്കു വെളിവില്ലാണ്ടായെങ്കിൽ അതിന്റൊറ്റകാരണം നീയാ… നീയാ വണ്ടികൊണ്ടോയിടിച്ചോണ്ടാ എന്റെ വെളിവുപോയെ..!!”””_ എന്നൊന്നെറിഞ്ഞു നോക്കിയെങ്കിലും,

“”…പിന്നേ… അല്ലേൽപ്പിന്നെ വെളിവുനിറഞ്ഞൊരാള്..!!”””_ എന്നും പറഞ്ഞവൾ പുച്ഛിയ്ക്കുവാണ് ചെയ്തത്…

ശേഷം ബാത്ത്റൂമിലേയ്ക്കു കയറുവേംചെയ്തു…

തിരിച്ചവൾ വരുന്നതുവരെ പലപ്ലാനുകളും ചിന്തിച്ചുനോക്കിയെങ്കിലും ഒന്നുമങ്ങടൊത്തുവന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *