അവൾ മുറിവ് കെട്ടിക്കഴിഞ്ഞ് പിന്നേം ചമ്രമ്പടഞ്ഞിരുന്നു…
ഞാനപ്പോഴേയ്ക്കും വീണ്ടും മലർന്നുകിടന്നിരുന്നു…
ആ കിടപ്പിലെപ്പോഴോ മയങ്ങിപ്പോവുകയും ചെയ്തു…
പിന്നെ ജോക്കുട്ടന്റമ്മയാണ് മെഡിസിനൊക്കെയായിവന്ന് വിളിച്ചെഴുന്നേൽപ്പിച്ചത്…
പിന്നീടവരുടെവകയുണ്ടായ്രുന്ന കുറേ ആശ്വസിപ്പിയ്ക്കലും ഉപദേശവുമൊക്കെ മനസ്സില്ലാമനസ്സോടെ കേട്ടിരുന്നപ്പോൾ അറിയാതെ കണ്ണടഞ്ഞുപോയി…
അതുകഴിഞ്ഞെഴുന്നേൽക്കുന്നത് പിറ്റേദിവസം പത്തുപതിനൊന്നു മണിയായപ്പോഴാണ്…
അപ്പോഴേയ്ക്കും തലേന്നത്തെ ക്ഷീണമേകദേശം മാറിയിരുന്നു…
എങ്കിലും കൈയ്ക്കും തലയ്ക്കും ചെറിയവേദനയുണ്ട്…
അതുകാര്യമാക്കാതെ എഴുന്നേറ്റു ഫ്രെഷായിവന്നപ്പോഴും മീനാക്ഷിയൊരു കുലുക്കവുമില്ലാതുറങ്ങുവാണ്… ശവം.!
…എന്നെ ഈയവസ്ഥയിലാക്കീതും പോരാണ്ട് അവൾടമ്മേടൊരറക്കം.!
ഒരു ചവിട്ടങ്ങു വെച്ചുകൊടുക്കാനാ തോന്നിയേ… പിന്നെന്തേലും പറ്റിപ്പോയാൽ അതുകൂടെന്റെ തലയിലായാലോന്നുള്ള പേടികൊണ്ടുമാത്രം ഞാനൊന്നടങ്ങി…
പക്ഷേ, ഞാനടങ്ങിയതിന് അതുമാത്രമായിരുന്നില്ല കാരണം…
സാധാരണ ഒന്നുംരണ്ടുമ്പറഞ്ഞ് ഏതുനേരവും റൂമിന്റെഡോറിൽ തട്ടിക്കൊണ്ടിരുന്ന ആരതിയേച്ചിയേയോ അമ്മയേയോ സമയമത്രയായ്ട്ടും ആ പരിസരത്തുപോലും കാണാതെവന്നത് എന്നെ ചെറുതായൊന്നലട്ടി…
ഒരുപക്ഷേ, ഞാനിന്നലെ ഹോസ്പിറ്റലിൽവെച്ചു പറഞ്ഞതും ഇവടെവന്നു മീനാക്ഷിയുമായുണ്ടാക്കിയ പുകിലുമെല്ലാംകേട്ടിട്ട് മനഃപൂർവ്വമവരു ഗ്യാപ്പിടുന്നതാണോന്നൊരു ഡൌട്ട്…
…ഒന്നുവില്ലേലും സ്വന്തംവീട്ടീന്നുപോലും കിട്ടാത്ത പരിഗണനകിട്ടീരുന്നതാ… ഇപ്പോളീ സ്വഭാവംകാരണം വീണ്ടും പട്ടിവിലയാകോന്നൊരു പേടി…