എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

കാരണമതാണല്ലോ സത്യം…

വേറെയാരേം സഹിയ്ക്കാം…
പക്ഷേ തന്തപ്പടി, മോളെന്തേലുമൊന്നുപറ; ഞാനൊന്നു വിശ്വസിച്ചോട്ടേന്നമട്ടിൽ മുണ്ടുമെടുത്തുടുത്തു നിൽക്കുമ്പോൾ പിന്നെ ഞാനെന്തുപറയാൻ..??!!

തലയിൽ കൈയുംവെച്ചുകൊണ്ട് കട്ടിലിലേയ്ക്കൊറ്റ ഇരിപ്പിരുന്നു…

പിന്നെ,

“”…എടീ മൈരേ… നെനക്കു കുറച്ചേലുമുളുപ്പൊണ്ടാടീ… ഇമ്മാതിരി നട്ടാക്കുരുക്കാത്ത കള്ളമ്പറയാൻ..??”””_ എന്നൊരു ചോദ്യവുമിട്ടു…

അതിന്,

“”…ഇല്ല… അതെങ്ങനാ ഇത്രേന്നാള് നിന്റൊപ്പമല്ലേ കഴിഞ്ഞേ, പിന്നെങ്ങനെ ഉളുപ്പൊണ്ടാകാൻ..??”””_ അവളും വിട്ടില്ല…

“”…ഓഹോ.! നീയപ്പോ രണ്ടുംകല്പ്പിച്ചാണല്ലേ..?? കാണിച്ചുതരാം..!!”””

“”…അതിനി കാണിയ്ക്കാനൊന്നുവില്ല… നീയിവടന്നുപോയാൽ ഞാനിവടുള്ളോരോട് സത്യമെല്ലാം വിളിച്ചുപറയും… എന്നിട്ടിവരെയെല്ലാമെന്റെ സൈഡാക്കുവേംചെയ്യും… പിന്നിവടത്തെ ചേച്ചീനേക്കൊണ്ടോ അങ്കിളിനെക്കൊണ്ടോ നിന്റച്ഛന്റടുക്കെ വിളിച്ചുപറയിയ്ക്കും, നീയെന്നെ കൊല്ലാന്നോക്കീട്ട് കടന്നുകളഞ്ഞതാണെന്ന്… അവര്പറഞ്ഞത് കേൾക്കാതെ നീയിവിടുന്നു ചാടിപ്പോയാൽ ഉറപ്പായ്ട്ടും ആ ദേഷ്യത്തിനവരത് വിളിച്ചു പറയുവേഞ്ചേയ്യും… എന്തേയ്… കാണണോ..??”””_ ഭീഷണിനിറഞ്ഞ സ്വരത്തോടെയവൾ ചോദിച്ചതും ഞാനറിയാതെ വേണ്ടെന്നുപറഞ്ഞുപോയി…

ശേഷം ബെഡ്ഡിൽനിന്നെഴുന്നേൽക്കാൻ ശ്രെമിച്ച ഞാൻ, അപ്പടി ബെട്ടിയിട്ട ബായത്തണ്ടുപോലെ ബെഡ്ഡിലേയ്ക്കുവീണു…

“”…മ്മ്മ്..?? ഇപ്പൊന്നും പറയാനില്ലേ..?? എന്തേലുമൊക്കെ പറേന്നേ… ഞാനൊന്നു കേൾക്കട്ടേ… ഇനിയിപ്പൊന്നുംപറയാനില്ലേൽ രണ്ടുതെറിയെങ്കിലും വിളി..!!”””_ മീനാക്ഷി പല്ലുകടിച്ചുപിടിച്ച് ചിരിയമർത്തി…

Leave a Reply

Your email address will not be published. Required fields are marked *