എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

ശേഷം, കുറച്ചുനേരത്തേയ്ക്കു ഞാനൊന്നും മിണ്ടീല…

കാര്യമ്പറഞ്ഞാൽ അങ്ങനൊരു സാധ്യതയെനിയ്ക്കു പോയിരുന്നില്ല…

…എന്തായാലുമതു കൊള്ളാം.! ഒരു വെടിയ്ക്കു രണ്ടുപക്ഷി… വീട്ടിലെ മീനാക്ഷിയുടെ ഇമേജുംപൊളിയ്ക്കാം… അവൾടെ ശല്യോന്തീരും… ഈശ്വരാ… ഈ ബുദ്ധി നേരത്തേ തോന്നീലല്ലോന്നാണ്.!

“”…എന്താ ആലോയ്ക്കുന്നേ..?? പുതിയെന്തേലും കൊനഷ്ടാണോ..??”””_ ഞാനൊന്നും മിണ്ടുന്നില്ലെന്നുകണ്ടതും മീനാക്ഷിയുടടുത്ത ചോദ്യവുംവന്നു…

അതിന്,

“”…തേങ്സ്..!!”””_ എന്നായ്രുന്നെന്റെ മറുപടി…

പിന്നെ,

“”…ഇങ്ങനൊരൈഡിയ പറഞ്ഞുതന്നതു നന്നായി… ഇല്ലേൽ ഞാനിങ്ങനൊരു സാധ്യതയറിയാതെ പോയേനെ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും മീനാക്ഷിയൊന്നമ്പരന്നു…

“”…അപ്പൊ… അപ്പതല്ലായ്രുന്നോ നിന്റെപ്ലാൻ..??”””_ ചെറിയൊരങ്കലാപ്പോടെ അവളതുചോദിച്ചപ്പോൾ ചുമൽകൂച്ചിക്കൊണ്ട് “അല്ല” എന്നുമാത്രം മറുപടികൊടുക്കുവേം ചെയ്തു…

അതോടെ മീനാക്ഷിയ്ക്കെന്തു ചെയ്യണമെന്നറിയാത്തവസ്ഥയായി…

ആ ഒരുഭാവത്തിൽത്തന്നെ കുറച്ചുനേരമവളെന്നെ നോക്കുവേംചെയ്തു…

എന്നിട്ട്;

“”…ഞാനതൊരു തമാശയ്ക്കു പറഞ്ഞതാ… നീയത്രയ്ക്കു മണ്ടനൊന്നുമല്ലെന്ന് എനിയ്ക്കറിഞ്ഞൂടേ… ഞാൻ നിന്നെയൊന്നു പരീക്ഷിച്ചുനോക്കീതാ… എങ്ങനുണ്ടെന്റെ ബുദ്ധി..??”””_ എന്നൊരു ഡയലോഗും…

“”…നല്ലടിപൊളി ബുദ്ധി… സത്യത്തിൽ നെനക്കിത്രേം ബുദ്ധിയുണ്ടെന്നു ഞാങ്കരുതീരുന്നില്ല… ഏതായാലും താങ്സ്ഡീ..!!”””_ ആക്കിയ ചിരിയോടുള്ള എന്റെയാ പറച്ചിലുകേട്ടതും മീനാക്ഷിയുടെ മുഖമൊന്നുചെറുതായി…

Leave a Reply

Your email address will not be published. Required fields are marked *