അതോടവൾടെ നാവടങ്ങുവേം ചെയ്തു…
“”…ആ പെണ്ണുമ്പിള്ളയിവടെ പിടിച്ചുനിർത്തുന്നത് വണ്ടിശെരിയാക്കി കൊടുക്കാമ്മേണ്ടിത്തന്നെയാ… ഇനിയിപ്പോളതിനുള്ള കാശൊപ്പിയ്ക്കാനെവിടെ പോകും..??”””_ ആത്മഗതംപോലെ പറഞ്ഞു മീനാക്ഷിയെ നോക്കുമ്പോൾ അവൾടെ കണ്ണുകളുമെന്റെ നേരേയായിരുന്നു…
“”…നമുക്കവരോടെപ്പോയി സോറിപറഞ്ഞാലോ..?? എന്നിട്ടു വണ്ടിശെരിയാക്കാനെത്ര ക്യാഷാവുമെന്നും ചോദിയ്ക്കാം… അങ്ങനെയാണേൽ കുറച്ചുക്യാഷെന്റടുക്കലുണ്ടല്ലോ, പോരാത്തത് ആരേലുംകയ്യീന്നു കടമ്മേടിച്ചാൽപ്പോരേ..??”””_ മീനാക്ഷി ശബ്ദംതാഴ്ത്തി ചോദിച്ചു…
അതിന്,
“”…എന്നെക്കൊണ്ടൊന്നും പറ്റുകേല… എല്ലാം നീയായ്ട്ടുണ്ടാക്കീതല്ലേ..?? അപ്പൊ നീയായ്ട്ടെന്താന്നുവെച്ചാൽ കാട്ടിയാമതി… ഞാമ്പോവുവാ..!!”””_ അതായ്രുന്നെന്റെ മറുപടി…
“”…പോവുവാന്നോ..?? എങ്ങനെ..?? ആ ചേച്ചിപറഞ്ഞതോർമ്മേണ്ടല്ലോ, മുറ്റത്തിറങ്ങിയാലവര് കാലുവെട്ടും… കാലില്ലേൽപ്പിന്നെ നടക്കാനൊന്നും പറ്റത്തില്ല… ഭയങ്കരപാടാ… അതോണ്ട് വേണ്ടാത്തപണിയ്ക്കൊന്നും നിയ്ക്കണ്ട..!!”””
“”…അതേ… നിന്റൊപ്പമിവടെ രണ്ടുദിവസന്നിന്നാൽ നീയോരോ പരീക്ഷണങ്ങളൊക്കെ നടത്തിനോക്കും… അങ്ങനെ തലപോണതിലുംമെച്ചമാ ഒരുകാല് പോണെ..!!”””_ മറുപടി പറയുന്നതിനൊപ്പം കയ്യിലിരുന്നബാഗ് കട്ടിലിലേയ്ക്കുവെച്ച് കണ്ണാടിയുടെ നേരേതിരിഞ്ഞ ഞാൻ;
“”…രാത്രിയാവട്ടേ… ആരുമറിയാതെ ഞാനിവടെന്നു ചാടും… നോക്കിയ്ക്കോ..!!”””_ എന്നുമ്പറഞ്ഞു മുടിയൊതുക്കുമ്പോൾ,
“”…എടാ… അതൊക്കെ മോശവാ… നമുക്ക് കയ്യിലുള്ളകാശ് കൊടുത്തേച്ച് ബാക്കി വീട്ടിലെത്തീട്ടയച്ചുതന്നോളാന്നു പറഞ്ഞ് മാന്യമായിറങ്ങിപ്പോവാം… അല്ലാണ്ടൊരു വീട്ടിൽവന്നിട്ട് രാത്രീൽ മതിലുചാടിപ്പോണതത്ര നല്ലതായ്ട്ടെനിയ്ക്കു തോന്നണില്ല..!!”””_ എന്നായ്രുന്നു മീനാക്ഷിയുടഭിപ്രായം…