എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

“”…പിന്നേ… നിങ്ങള് ഞൊട്ടും… നിങ്ങടെ പേടിപ്പിയ്ക്കലൊക്കെ അവന്റടുക്കെമതി… എന്റടുത്തു വേണ്ടാ..”””_ ന്നു പറഞ്ഞു തീർന്നില്ല….

അതിനുമുന്നേ,

“”…നിർത്തെടാ..!!”””_ ന്നും പറഞ്ഞൊരു ചാട്ടമായ്രുന്നു…

ചെവിപൊട്ടുന്ന ശബ്ദത്തിലായതുകൊണ്ട് അറിയാതെയെങ്കിൽപ്പോലും ഞാനൊന്നുപകച്ചു…

ശേഷം,

“”…ആരോടാടാ നീയീക്കിടന്നു മൂക്കുന്നെ..?? ആശൂത്രീൽവെച്ച് നിന്നോടൊന്നും പറയാണ്ടിരുന്നതേ അതാശൂത്രിയാണല്ലോന്നോർത്താ… ഇനിയെന്റെ നേർക്കെങ്ങാനും നീ ഒച്ചപൊക്കിയാ നിന്റെ നാവു ഞാൻ ചെത്തും… നിന്റെ ജോക്കുട്ടമ്പോലും എന്റടുത്തിങ്ങനൊന്നും പറയുവേല പിന്നാ നീയ്..!!”””_ ഒന്നുനിർത്തിയിട്ട്,

“”…നീയങ്ങു പോവോന്നു പറഞ്ഞല്ലോ… അത്രയ്ക്കു ധൈര്യവൊണ്ടെങ്കിലൊന്നു പോയിക്കാണിച്ചേടാ… കാണട്ടെ… ഈ വീടിന്റെ മുറ്റത്തിറങ്ങൂലല്ലോ നീ..!!”””_ ന്നും കൂട്ടിച്ചേർത്തെന്നെ കുറച്ചുനേരം നോക്കി ദഹിപ്പിയ്ക്കകൂടി ചെയ്തിട്ടാണ് ചേച്ചി പുറത്തേയ്ക്കിറങ്ങീത്…

എല്ലാം കണ്ടുംകേട്ടും കുറച്ചുനേരം മിഴുങ്ങസ്യാനിന്ന ഞാൻ ഇടയ്ക്കൊന്നു മീനാക്ഷിയെ നോക്കുമ്പോൾ അവിടെയും മുഖഭാവം മറിച്ചായ്രുന്നില്ല…

“”…ഇവര് അൾട്ടിമേറ്റ് സൈക്കോയാട്ടോ..!!”””_ ചേച്ചി താഴത്തേയ്ക്കു പോയെന്നുറപ്പായതും ഞാൻ സ്വയമെന്നോണംപറഞ്ഞത് പുറത്തുചാടിപ്പോയി…

ഉടനെ,

“”…നെനക്ക് കോംപെറ്റീഷൻ തരുവാന്നാ എനിയ്ക്കു തോന്നണേ..!!”‘”_ ന്നൊരു ഡയലോഗ് പിന്നീന്നുവന്നു…

അതുകേട്ടതും,

“”…മിണ്ടരുത് മൈരേ നീയ്… നീയൊറ്റൊരുത്തി കാരണാ ഇങ്ങനൊക്കുണ്ടായത്… അവൾടൊരു നാടുകാണലും ഫോട്ടോയെടുപ്പും..!!”””_ ഞാൻ തിരിഞ്ഞുനിന്നൊന്നു ചിതറി…

Leave a Reply

Your email address will not be published. Required fields are marked *