ആലോചനയ്ക്കൊടുക്കം ഒരെത്തുംപിടിയും കിട്ടാതെ കട്ടിലിലേയ്ക്കിരുന്ന മീനാക്ഷിയെനോക്കി;
“”…എന്നാ നീ വരണ്ട… പോർച്ചിലൊരു ബൊലേറോയും ഇന്നോവേംകൂടി കിടപ്പുണ്ട്… അതിന്റെകാര്യത്തിലൊരു തീരുമാനങ്കൂടുണ്ടാക്കീട്ട് മോള് വിളി… ഞാനപ്പോഴേയ്ക്കും വീടുമ്പറമ്പും പണയംവെയ്ക്കാനുള്ള വഴിനോക്കിട്ടേ..!!”””_ ന്ന് പറഞ്ഞ ഞാൻ,
“”…എന്നുകരുതി എന്റെയാ തന്തയെക്കൂടി പണയംവെയ്പ്പിയ്ക്കരുത്… വല്യ കൊണവൊന്നുമില്ലേലും നിന്റെപ്പോലെ ഒത്തിരിയൊന്നുമില്ല, അതൊന്നേയുള്ളൂ… അതോണ്ടുപറഞ്ഞതാ..!!”””_ എന്നൊരു മാസ്സ്ഡയലോഗൂടെ കൂട്ടിച്ചേർത്തുകൊണ്ട് തിരിഞ്ഞതും കാണുന്നത്, വാതിലിനരികിൽനിന്നു ഞങ്ങളെ തുറിച്ചുനോക്കുന്ന ആരതിയേച്ചിയെയാണ്…
…ഊമ്പിയോ..??_ ചെറിയൊരു സംശയം…
…ഏയ്.! ആദ്യായ്ട്ടല്ലല്ലോ.!
“”…എങ്ങോട്ടേയ്ക്കാ..??”””_ കട്ടക്കലിപ്പിലായ്രുന്നു പുള്ളിക്കാരത്തിയുടെയാ ചോദ്യം…
അതിന്,
ഇവളാരടാ ബസ്സിലെ കണ്ടക്ടറോന്നമട്ടിൽ ചേച്ചിയെയൊന്നു നോക്കിയപ്പോൾ,
“”…നിന്നോടു ചോദിച്ചതുകേട്ടില്ലേ, ബാഗൊക്കെയായി എങ്ങോട്ടേയ്ക്കാന്ന്..??”””_ അപ്പോൾ സ്വരം ഒന്നുകൂടുറയ്ക്കുവായ്രുന്നു…
പിന്നെയുടക്കാൻ നോക്കിയില്ല,
“”…വീട്ടിലേയ്ക്ക്..!!”””_ എന്നവരുടെ മുഖത്തേയ്ക്കുനോക്കാതെ മറുപടിപറഞ്ഞതും,
“”…നീയൊരിടത്തേയ്ക്കും പോവൂലാ… ദേ… മര്യാദയ്ക്കിവടെ കിടന്നോ… എന്റനുവാദമില്ലാതീ വീടിന്റെ മുറ്റത്തേയ്ക്കിറങ്ങിയാൽ രണ്ടിന്റേം കാലുഞാൻ കൊത്തും..!!”””_ ചുട്ടുപൊള്ളുന്ന കലിപ്പിൽ അതുപറഞ്ഞതും എന്റെയുള്ളിലെ നിഷേധി സടകുടഞ്ഞെണീറ്റു;