പക്ഷേ അപ്പോഴേയ്ക്കുമെന്റെ ശ്രദ്ധതിരിച്ചുകൊണ്ട് ചേച്ചി:
“”…നീ എന്തോത്തിനാടാ കിടന്നുനിലവിളിയ്ക്കുന്നേ..?? ഞാനെന്നാ ചത്തുപോയീന്നു കരുതിയോ..??”””_ ന്നുംചോദിച്ച് കുഞ്ഞിനോടൊറ്റ ചാട്ടം…
ഞങ്ങളോടുള്ള കലിപ്പാണ് കുഞ്ഞിനോടു തീർക്കുന്നതെന്നു മനസ്സിലായതും ജോ ചാടിയിടയ്ക്കുകേറി;
“”…നീയെന്നാത്തിനാടീ കൊച്ചിന്റെനേരെ ചാടുന്നത്..?? അവനു വിശക്കുന്നുണ്ടാവും..!!””
“”…ഞാൻനിന്നോടു പലവട്ടം പറഞ്ഞിട്ടുണ്ട്, എന്നെയുപദേശിയ്ക്കാൻ വരല്ലെന്ന്… എന്താ ഒരുനേരമൊന്നും കഴിച്ചില്ലേലെന്നാ ആകാശമിടിഞ്ഞു വീഴോ..?? ഇതതല്ല… നല്ല രണ്ടെണ്ണം കിട്ടാത്തെന്റെ കൊറവാ… മോന്തയ്ക്കിട്ടൊന്നു കൊടുക്കുവാവേണ്ടത്… നശൂലം..!!”‘””_ അവസാനംപറഞ്ഞ നശൂലത്തിൽനിന്നുതന്നെ അതാ കൊച്ചിനോടുള്ളതല്ലെന്നു സമ്പൂർണ്ണമായി ബോധ്യംവന്നതുകൊണ്ടും സമാധാനിപ്പിയ്ക്കാൻചെന്ന ജോക്കുട്ടനും ആവശ്യത്തിനു മേടിച്ചുകൂട്ടുന്നതുകൊണ്ടും ഇനിയവിടെനിൽക്കുന്നതു പന്തിയല്ലെന്നമട്ടിൽ ഞാൻപതുക്കെ റൂമിലേയ്ക്കുവലിഞ്ഞു…
പിന്നാലെ മീനാക്ഷിയുമുണ്ട്…
അപ്പോഴും താഴെയോരോന്നുപറഞ്ഞ് പുള്ളിക്കാരി അവനോടും കുഞ്ഞിനോടും ചിതറുവായ്രുന്നു…
ഞാൻമെല്ലെ റൂമിലേയ്ക്കു വലിയുമ്പോൾ, അമ്മ വന്ന് മീനാക്ഷിയോടെന്തൊക്കെയോ ചോദിച്ചു…
ഒരുപക്ഷേ, രോഗവിവരമായ്രിയ്ക്കും…
അതുകാര്യമാക്കാതെ റൂമിലെത്തിയ ഞാൻ, അലമാരയിലും കസേരയിലും മറ്റുമായിക്കിടന്നിരുന്ന എന്റെല്ലാ ഡ്രസ്സുംവലിച്ചുവാരി ബാഗിൽക്കേറ്റി…
ഇനിയെന്തു മറ്റേതെന്നുപറഞ്ഞാലും മതിയിവടത്തെ പൊറുതി…