എന്നെയൊന്നു നോക്കിദഹിപ്പിച്ചിട്ട് ചുറ്റുമൊന്നുനോക്കിയ മീനാക്ഷി, ആരതിയേച്ചീടടുത്തേയ്ക്കു വേഗത്തിൽനടന്നു…
എന്നിട്ട് പുള്ളിക്കാരിയെ തടഞ്ഞുനിർത്തിയെന്തോ ചോദിയ്ക്കുന്നതുകണ്ടു…
അപ്പോഴേയ്ക്കും ജോക്കുട്ടനും അവന്റച്ഛനും വണ്ടിയ്ക്കടുത്തേയ്ക്കു പോയിരുന്നു…
“”…അല്ലാ… നിനക്കെന്നാത്തിനാ ഇപ്പോൾ പേഴ്‌സ്..??””‘_ ചേച്ചിയുടെ കടുപ്പിച്ചുള്ള ചോദ്യംകേട്ടപ്പോൾ മീനാക്ഷി പേഴ്‌സുംചോദിച്ചു ചെന്നതാണെന്നു മനസ്സിലായി…
“”…അത്… അതുബില്ലടയ്ക്കാൻ ക്യാഷായില്ലായ്രുന്നോ..?? ക്യാഷെന്റെ പേഴ്‌സിനുള്ളിലാ..!!”””
“”…അതെന്തേ… ബില്ല് ഞങ്ങളടച്ചാൽ ശെരിയാവില്ലേ..??”””_ ചോദിയ്ക്കുമ്പോൾ ചേച്ചിയുടെ കണ്ണുചുവന്നിരുന്നു…
“”…അതല്ല ചേച്ചീ… ഞാൻ…”””_ ചേച്ചിയുടെ മുഖഭാവംകണ്ട മീനാക്ഷി വാക്കുകൾക്കുവേണ്ടി പരതാൻ തുടങ്ങിയപ്പോൾ,
“”…നീയൊന്നും പറയണ്ട… ഒരു ഹോസ്പിറ്റൽ ബില്ലടയ്ക്കാനുള്ള കഴിവുപോലുമില്ലാത്തവരാണ് ഞങ്ങളെന്നു നിനക്കുതോന്നിയെങ്കിൽ വീട്ടിച്ചെന്നിട്ടു തന്നാൽമതി… ഇപ്പൊപ്പോയി വണ്ടീക്കേറാന്നോക്ക്..!!”””_ അവർ കലിപ്പിൽത്തന്നെ പറഞ്ഞുനടന്നപ്പോൾ മീനാക്ഷിതിരിഞ്ഞെന്നെയൊരു നോട്ടം…
നിനക്കിപ്പോൾ സമാധാനമായല്ലോന്ന ഭാവത്തിൽ…
ഇനി മീനാക്ഷി ബില്ലടയ്ക്കുന്നകാര്യം പറഞ്ഞിട്ടാണോ അതോ കുറച്ചുമുന്നേ ഞാൻ ചൂടായതിന്റെയാണോന്നറിയില്ല, ഹോസ്പിറ്റലിൽനിന്നും വീട്ടിലേയ്ക്കുപോകുന്ന വഴിയ്ക്ക് ചേച്ചിയൊരക്ഷരം മിണ്ടീല…
ചേച്ചിയെന്നല്ല ആരും വായതുറന്നില്ലെന്നുള്ളതാണ് സത്യം…