എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

“”…പക്ഷെ എനിയ്ക്കതത്ര ഇഷ്ടപ്പെടുന്നൊന്നുമില്ലാട്ടോ… വായിലുവരുന്നത് ആളുംതരവും നോക്കാതെ തോന്നിയപോലെ വിളിച്ചുപറയുന്ന ആ പൊട്ടൻ സിത്തൂനെയാ എനിയ്ക്കിഷ്ടം..!!”””_ എന്റെ തുറിച്ചുള്ളനോട്ടം ശ്രദ്ധിക്കാത്തപോലെ പെണ്ണ് വീണ്ടും കോന്ത്രമ്പല്ലുകാട്ടി ചിരിച്ചു…

“”…ദേ… വണ്ടിയവിടെ ചവിട്ട്..!!”””_ അവൾ പറഞ്ഞതത്ര സുഖിയ്ക്കാത്ത ഭാവത്തോടെ റോഡ് സൈഡിലായിക്കണ്ട വലിയ ബേക്കറിയിലേയ്ക്കു ചൂണ്ടിക്കൊണ്ട് ഞാൻപറഞ്ഞതും മീനാക്ഷി വണ്ടി സ്ലോയാക്കി…

“”…നീയിരിയ്ക്ക്… ഞാമ്പോയി മേടിച്ചിട്ടുവരാം..!!”””_ അവൾടെ ഡെബിറ്റ്കാർഡ് കയ്യിലുള്ള ധൈര്യത്തിൽ സീറ്റ്ബെൽറ്റുമഴിച്ച് ഞാൻ പുറത്തേയ്ക്കിറങ്ങി…

അവിടെന്ന് അതുമിതുമൊക്കെയായി കുറച്ചു പലഹാരങ്ങളുംവാങ്ങി ഞാൻ കാറിലേയ്ക്കു തിരിച്ചുകേറുമ്പോൾ മീനാക്ഷി എന്നേയും പ്രതീക്ഷിച്ചിരിയ്ക്കുവായ്രുന്നു…

“”…ഇതെന്താ രണ്ടുകവറ്..??”””_ എന്റെ കയ്യിലേയ്ക്കുനോക്കിയ പെണ്ണിന് സംശയമായി…

“”…ഇത് കുഞ്ഞിന്..!!”””_ പറഞ്ഞുകൊണ്ടു വണ്ടിയിലേയ്ക്കു കേറിയ ഞാൻ ഒരെണ്ണമവളെ കാണിച്ചശേഷം ബാക്ക്സീറ്റിലേയ്ക്കു വെച്ചു…

“”…അപ്പൊ മറ്റേതോ..??”””_ അവൾ രണ്ടാമത്തെ കവറിലേയ്ക്കു ചൂണ്ടി…

“”…നെനക്കു വെശക്കൂലേ..?? പണ്ടത്തെപ്പോലെ തോന്നുമ്പോത്തോന്നുമ്പൊ അടുക്കളേക്കേറി കട്ടുതിന്നാനൊന്നും പറ്റീന്നുവരില്ല..!!”””_ ഞാനൊന്നു സ്വരംകടുപ്പിച്ചശേഷം രണ്ടാമത്തെ കവറും ബാക്സീറ്റിലേയ്ക്കു വെച്ചു…

മീനാക്ഷിയാണേൽ അപ്പോളത്രേം എന്റെ മുഖത്തുനിന്ന് നോട്ടംമാറ്റാതിരിയ്ക്കുവായ്രുന്നു…

Leave a Reply

Your email address will not be published. Required fields are marked *