…ശ്ശെടാ.! ഇങ്ങനൊരവതാരം.!
ഇവളാണ് സിറ്റിഹോസ്പിറ്റലിൽ ആളുകൾ അപ്പോയ്ൻമെന്റിനായി ക്യൂനിൽക്കുന്ന പേരുകേട്ട ഗൈനക്കോളജിസ്റ്റ്.!
മ്മ്മ്.! പറഞ്ഞിട്ടുകാര്യമില്ല…
പണ്ടൊക്കെ എങ്ങനെനടന്ന പെണ്ണാണ്…
എന്റൊപ്പം എന്നുകൂട്ടുകൂടിയോ അന്നുമുതൽ തുടങ്ങീതാ ഈ പൊട്ടത്തരങ്ങൾ…
ഇനി എന്റേന്ന് പകർന്നതാവോ..??
ഞാൻ സ്വയം ചിന്തിച്ചുകൊണ്ട് മലർന്നുകിടന്നു…
അതല്ല കോമഡി, ഒരുകാലത്ത് മീനാക്ഷിയെന്നു കേട്ടാലേ ബാധകേറുന്ന എനിയ്ക്കിപ്പോൾ അവള് കൂടെയില്ലാത്ത സാഹചര്യത്തെക്കുറിച്ച് ചിന്തിയ്ക്കാൻ പോലും കഴിയുന്നില്ല…
അതാണ് ജീവിതം.!
നമ്മൾ കരുതുന്നവരോ നമ്മളിഷ്ടപ്പെടുന്നവരോ ആയിരിയ്ക്കില്ല അവസാനം നമ്മളെ കൂടെക്കൂട്ടുക…
അതാവും ദൈവത്തിന്റെ വികൃതിയും.!
എന്നാലിവിടെ ദൈവത്തേക്കാളുപരി എന്റേം മീനാക്ഷീടേം ബന്ധത്തിന്, നമ്മുടെ ഇപ്പോഴത്തെയീ സ്നേഹത്തിന് വളക്കൂറിട്ടത് ആരതിയേച്ചിയാണ്… അന്നത്തെയാ ഇടുക്കിയാത്രയാണ്…
സത്യത്തിൽ അന്നു ഞങ്ങളവിടെ പോയില്ലായ്രുന്നെങ്കിൽ അവിടെ താമസിച്ചില്ലായ്രുന്നേൽ ഞങ്ങൾക്കിങ്ങനൊരു മാറ്റമുണ്ടാകുമായ്രുന്നോ..??
ഒരു വർഷത്തിനിടയിൽ ഡിവോഴ്സ്മേടിയ്ക്കണമെന്ന് കരുതിനടന്ന ഞങ്ങളെ പറഞ്ഞുതിരിപ്പിച്ചതും ഞങ്ങടെ ചിന്തകളെ മാറ്റിച്ചതും ആരതിയേച്ചിയായ്രുന്നു.. അവരോടൊപ്പമുള്ള കുറച്ചുദിവസങ്ങളായ്രുന്നു…
അതിലേയ്ക്കു കടക്കുമ്പോൾ നേരത്തേ മുറിഞ്ഞുപോയിടത്തു നിന്നുതന്നെ പറഞ്ഞു തുടങ്ങേണ്ടിവരും…
അന്നത്തെയവൾടെയാ ജീപ്പോടിയ്ക്കലിൽ നിന്നും…
ഞാൻവീണ്ടുമെന്റെ ഓർമ്മകളെ ചികഞ്ഞുപിടിച്ചു…