അതോടവൾ കുഞ്ഞിനേങ്കൊണ്ട് ചാടിത്തുള്ളി അകത്തേയ്ക്കുപോകുവേം ചെയ്തു…
“”…അല്ല… അപ്പൊ ശ്രീക്കുട്ടിയോ..?? അവളേം കണ്ടില്ലല്ലോ..!!”””_ വിഷയം മാറ്റാനെന്നോണം മീനാക്ഷിയാണതു ചോദിച്ചത്…
“”…അവളിത്രേന്നേരം നിങ്ങളേംനോക്കി നിന്നതാ… ഇങ്ങോട്ടുവരാന്നേരം നോക്കിയപ്പോൾ ആ കരടിക്കുട്ടനേം കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നു..!!”””_ ചെറിയമ്മ ചിരിച്ചു…
അങ്ങനെ പിന്നുള്ളസമയം അമ്മയോടും ചെറിയമ്മയോടും വിശേഷങ്ങളെല്ലാം പറഞ്ഞിരുന്നു കഴിച്ചെങ്കിലും കീത്തുവേച്ചി കുഞ്ഞിനെത്തരാഞ്ഞത് എനിയ്ക്കെന്റെ മനസ്സിൽക്കൊണ്ടിരുന്നു…
പക്ഷേ, പ്രകടിപ്പിച്ചാൽ അതെല്ലാർക്കും വിഷമമായാലോ എന്നോർത്തിട്ടുമാത്രം ഞാനുമോരോന്നൊക്കെ തള്ളിക്കൊണ്ടേയിരുന്നു…
അങ്ങനെ കഴിച്ചുകഴിഞ്ഞ് കയ്യുംകഴുകി വണ്ടിയിൽനിന്നും ബാഗുകളെടുക്കാനായി ഞാൻ പുറത്തേയ്ക്കു നടക്കുമ്പോൾ മീനാക്ഷിയും കൂടെക്കൂടി…
“”…കീത്തു കുഞ്ഞിനെത്തരാഞ്ഞത് നെനക്കു സങ്കടായല്ലേടാ..??”””_ ഡിക്കിതുറക്കുമ്പോൾ അവൾ പതിയെ ചോദിച്ചു…
“”…നെനക്കു മനസ്സിലായ് ലേ..??”””_ ഞാൻ ചമ്മിച്ചിരിച്ചതും അവളൊന്നുമൂളി…
ഞാൻ ബാഗുകളോരോന്നായി പുറത്തേയ്ക്കെടുക്കുമ്പോൾ അത്രയുംനേരവും അവളെന്നെ ചൊതുങ്ങിക്കൂടി നിൽക്കുവായ്രുന്നു…
അങ്ങനെ ഞങ്ങളുരണ്ടുംകൂടി ബാഗുകളെല്ലാം റൂമിലെത്തിച്ചശേഷം ഞാൻ കട്ടിലിലേയ്ക്കു നീണ്ടുനിവർന്നിരുന്നപ്പോൾ മീനാക്ഷി ഒരു ബാഗ്തുറന്ന് അതിൽനിന്നും ജൂലിക്കുട്ടിയെ പുറത്തെടുത്ത് ബെഡ്ഡിലേയ്ക്കുവെച്ചു…
എന്നിട്ട് കുറച്ചുനേരമെന്തോ ആലോചിച്ചശേഷം,