അതോടെ മീനാക്ഷി എന്റടുത്തേയ്ക്കു ചാഞ്ഞു…
“”…അതേ… ഇവിടെ നീ മാത്രല്ല, ബാക്കിയുള്ളോരും കുടിയ്ക്കണതാ… എന്നിട്ട് നമ്മളോടുമാത്രം പറയേണ്ടകാര്യമെന്താ..??”””_ അമ്മയാ പറഞ്ഞതിഷ്ടമാകാത്ത ഭാവത്തിലായ്രുന്നു അവൾടെചോദ്യം…
“”…ബാക്കിയുള്ളവർ വെള്ളമടിയ്ക്കാനേ കൂടെയുണ്ടായ്രുന്നുള്ളൂ… ഇവടെക്കിടന്ന് അലമ്പുണ്ടാക്കീതും അടികൂടിയതുമെല്ലാം നമ്മളൊറ്റയ്ക്കായ്രുന്നു..!!”””_ ഞാനൊരു ആക്കിയചിരിയോടെ പറഞ്ഞു…
അതോടെ മീനൂട്ടിയും ചെറുതായൊന്നു ചമ്മി…
“”…നീ അതിലിട്ട് കിള്ളിക്കൊണ്ടിരിയ്ക്കാതെ കഴിയ്ക്ക്… ദാ..!!”””_ അവൾടെപ്ളേറ്റിലെ ബിരിയാണി ഏകദേശം കഴിയാറായെന്നു കണ്ടതും ഞാൻ ബിരിയാണിപ്പാത്രം അടുത്തേയ്ക്കു നീക്കിവെച്ച് അവൾടെ പ്ളേറ്റിലേയ്ക്കു രണ്ടുതവികൂടി കോരിയിട്ടു…
“”…എടാ… മതി… മതി… മതി..!!”””_ ഉടനെ അവളെന്റെ കൈതടഞ്ഞു…
അപ്പോഴാണ്,
“”…മ്മ്മ്.! മുടിയും കളറുചെയ്ത് അണിഞ്ഞൊരുങ്ങിയുള്ള നടപ്പേയുള്ളൂ… അവിടെ പട്ടിണിയാന്നാ തോന്നണേ..!!”””_ ന്നൊരു ഡയലോഗെത്തീത്…
നോക്കുമ്പോൾ തുറുപ്പുഗുലാനിൽ സലീംകുമാർ ആ കുഞ്ഞിനേം ഒക്കത്തുവെച്ച് നിൽക്കുമ്പോലെ വന്നുനിൽക്കുവാണ് കീത്തു…
“”…അല്ല… അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ… ഇവൾക്കിമ്മാതിരി കടിയ്ക്കാനായ്ട്ട് നിങ്ങൾക്കിവടെ കൃമികൃഷിയുണ്ടോ..??”””_ ഞാൻ സഹികെട്ട് ചോദിച്ചുപോയി…
അതുകേട്ടതും,
“”…കീത്തൂ… നീ നിന്റെ പാടുനോക്കിപ്പോയേ പെണ്ണേ… പിള്ളേരെ കഴിയ്ക്കാൻ സമ്മതിയ്ക്കാണ്ട് വന്നുനിൽക്കുവാ..!!”””_ എന്നുമ്പറഞ്ഞ് അമ്മ അവൾടെ നേരേയൊന്നുചാടി…