അവിടെ ഫ്ലാറ്റില് സ്വന്തയിഷ്ടത്തിന് തോന്നിയപോലെ കുത്തിമറിഞ്ഞിരുന്ന ചിന്തയിൽ വെച്ചുകീച്ചീതാ…
ഇപ്പൊ പെണ്ണുമ്പിള്ള കാണാണ്ടിരുന്നതുതന്നെ എന്തോ ഭാഗ്യം.!
സ്വയം ചിന്തിച്ചുകൊണ്ട് ഞാൻ റൂമിൽനിന്നും പുറത്തിറങ്ങുമ്പോൾ ചെറിയമ്മ മീനാക്ഷിയേംകൊണ്ട് താഴേയ്ക്കിറങ്ങിയിരുന്നു…
…ഇനിയിപ്പോൾ പഴേപോലെ തല്ലുകൂടാനും കളിയാക്കാനും കുത്തിമറിയാനുമൊന്നും കഴിയൂല…
ഇനി മീനാക്ഷി വിചാരിച്ചാലും ഈ തള്ളമാരവളെ ചുറ്റിപ്പറ്റിയുണ്ടാവും.!
…കോപ്പ്.! ഇങ്ങോട്ടേയ്ക്കു വരണ്ടായ്രുന്നു.!
മീനാക്ഷിയ്ക്കൊപ്പം ചെലവഴിയ്ക്കാൻകിട്ടുന്ന സമയത്തിന്റെ അളവുകുറയുമെന്നോർത്തപ്പോഴേ എന്റെ ചങ്കുപിടയാൻതുടങ്ങി…
അങ്ങനോരോന്നൊക്കെ ചിന്തിച്ചാണ് ഞാൻ ഡൈനിങ്ഹോളിലെത്തീത്…
അപ്പോളവിടെ ടേബിളിനുപുറത്തായി പ്ളേറ്റുകളും ബ്ലൗളുകളുമൊക്കെ നിരത്തിവെച്ചിരുന്നു…
ഞാൻചെന്നൊരു ചെയറു വലിച്ചിട്ടിരിയ്ക്കുമ്പോൾ മീനാക്ഷിയും കൈകഴുകിവന്ന് എന്റടുത്തായിരുന്നു…
“”…കുട്ടൂസേ… നെനക്കു വിഷമായോ..??”””_ ഇരുന്നശേഷം ചുറ്റുമൊന്നുനോക്കിയിട്ട് അവളെന്റെ ചെവിയോടു ചുണ്ടുചേർത്തു…
ഞാൻ നോക്കുമ്പോൾ കക്ഷിയുടെമുഖവും ആകെ മ്ലാനമായ്രുന്നു…
“”…വെഷമോ..?? എന്തിന്..??”””_ കാര്യം മനസ്സിലാകാതെ ഞാൻതിരക്കി…
“”…അല്ല, തുടങ്ങിവെച്ചത് തീർക്കാമ്പറ്റീലല്ലോ… സാരമില്ല, നമുക്ക് രാത്രി മെല്ലെയുറങ്ങിയാ മതീട്ടോ..!!”””_ പറഞ്ഞശേഷം അവളെന്റെ കവിളിൽത്തടവുമ്പോൾ ഞാനറിയാതെ ചിരിച്ചുപോയി…
“”…എന്ത്ടാ പട്ടീ ചിരിയ്ക്കണേ..?? ഞാങ്കാര്യായ്ട്ട് പറഞ്ഞതാ… ഇനിയെന്നെ തേയ്ക്കാനാണ് പരിപാടിയെങ്കിൽ രാത്രി ഞാനുവൊറങ്ങൂല… നിന്നേവൊറക്കൂല… പറഞ്ഞേക്കാം..!!”””_ പുള്ളിക്കാരി ചെറിയൊരു കലിപ്പിൽത്തന്നെ പറഞ്ഞ് കണ്ണുരുട്ടി…