എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Posted by

എന്നോട്,

“”…നീ കഴിയ്ക്കാണ്ടു പോവുവാണോ..??”””_ ന്നൊരു ചോദ്യം…

ചോദ്യത്തിന്റെ ലക്ഷ്യമെന്തെന്നു മനസ്സിലാകാത്തതുകൊണ്ട് ഞാനതിനു മറുപടികൊടുത്തില്ല…

അപ്പോളുടനേ,

“”…നീ കഴിയ്ക്കുന്നില്ലേൽ അതു ഞാൻ കൊണ്ടോയ്ക്കോട്ടെ..??”””_ എന്നായി മീനാക്ഷി…

അപ്പഴാണെനിയ്ക്കവളുടെ നേരത്തേചോദിച്ച ചോദ്യത്തിന്റർത്ഥം മനസ്സിലായത്…

എന്നെകഴിപ്പിയ്ക്കാനുള്ള വ്യഗ്രതയൊന്നുവല്ല, കോളേജിക്കൊണ്ടുപോവാനുള്ള പ്ലാനാണു കക്ഷി നടത്തിക്കൊണ്ടിരുന്നത്…

“”…ഓ.! അപ്പെന്നെത്തീറ്റാനല്ല, നിന്റാനവയറു നെറയ്ക്കാനുള്ള പ്ലാനാർന്നല്ലേ..??”””

“”…അതു നീ കഴിയ്ക്കുന്നില്ലേലേ ഞാങ്കൊണ്ടോണുള്ളൂ..!!”””_ എന്റടുക്കലായിനിന്നു മുഖംകുനിച്ചുകൊണ്ടായിരുന്നു മറുപടി…

“”…അയ്യോ.! കൊണ്ടോയാൽ മാത്രമ്മതിയോ..?? ഇപ്പഴ്ത്തേം വൈന്നേരത്തേം തീറ്റയ്ക്കുള്ളതൂടെ വേണ്ടേ..?? അതിനി ഹോട്ടലീന്നോമറ്റോ വാങ്ങിതന്നാലോ..?? അതോ ഞാനിപ്പഴേയുണ്ടാക്കി വെയ്ക്കണോ..??”””_ അവൾടെ മുഖഭാവംകണ്ടു ചൊറിഞ്ഞുവന്ന ഞാൻ
പരിഹാസഭാവത്തോടെ ചോദ്യമിട്ടു…

“”…ഞാനുച്ചയ്ക്കുള്ളതു ക്യാന്റീനീന്നു കഴിച്ചോളാം… വൈകിട്ടത്തേതു
ഞാൻവന്നിട്ട് അരിയിട്ടോളാം..!!”””

“”…അല്ലടീ… അതിനുള്ളേങ്കൂടെ ഞാന്നിനക്കു കെട്ടിപ്പൊതിഞ്ഞുതരാം… വയറും വാടകയ്ക്കെടുത്തെറങ്ങിയേക്കുവാ ആർത്തിപ്പണ്ടാരം..!!”””_ അപ്പോഴും ഒരു പൊടിയ്ക്കടങ്ങാൻ ഞാൻ കൂട്ടാക്കീരുന്നില്ല…

“”…ഞാന്നിന്നോടെ പറഞ്ഞില്ലല്ലോ എനിയ്ക്കു വെച്ചുണ്ടാക്കിത്തരാൻ… നീ കൊണ്ടോണില്ലേലതു ഞാങ്കൊണ്ടോയ്ക്കോട്ടേന്നല്ലേ ചോദിച്ചുള്ളൂ..?? വൈന്നേരമാകുമ്പഴേയ്ക്കും അതെന്തായാലും ചീത്തയാവും… വെറുതേ കളയണ്ടല്ലോന്നു കരുതിയാ..!!”””_ എന്റെഭാഷണം മീനാക്ഷിയ്ക്കുമത്ര സുഖിച്ചില്ലെന്നുതോന്നുന്നു…

Leave a Reply

Your email address will not be published. Required fields are marked *