ഒരുകൈയിൽ ബാഗുംപിടിച്ച് മറുകൈകൊണ്ടു വയലറ്റുനിറത്തിലുള്ള ചുരിദാർ, ഇടുപ്പിന്റെഭാഗത്തുനിന്നും താഴേയ്ക്കു വലിച്ചിട്ടഡ്ജസ്റ്റു ചെയ്തുകൊണ്ടാണ് കക്ഷീടെവരവ്…
സിറ്റൗട്ടിലെത്തീതും പെട്ടെന്നോർത്തപോലവൾ,
“”… ഡാ… നീയൊന്നുങ്കഴിയ്ക്കുന്നില്ലേ..??”””_ ന്നൊരു ചോദ്യം…
ഇത്രേംദിവസമെന്നെ പട്ടിണിയ്ക്കിട്ടു കൊല്ലാന്നോക്കിയവൾടെ ക്ഷേമാന്വേഷണങ്കണ്ടു ഞാനവളെയൊന്നു ചുഴിഞ്ഞുനോക്കി…
അപ്പോഴാണോർത്തത് അതിനിന്നൊന്നുമുണ്ടാക്കീലല്ലോന്ന്…
ഇനി അതറിഞ്ഞോണ്ടെന്നെ ഊതാന്നോക്കുവാണോ ഈ മറ്റവൾ..??
“”…നിന്റെ തന്തയുണ്ടാക്കിവെച്ചേക്കുന്നോ തിന്നാൻ..??”””_ കലിപ്പോടെതന്നെ ഞാഞ്ചോദിച്ചു…
“”…അതിന്നലുണ്ടാക്കിയ ചപ്പാത്തീന്നു മൂന്നാലെണ്ണം ഞാൻമാറ്റിവെച്ചിട്ടുണ്ട്… അതുതരാം..!!”””
“”…ഓ.! രാവിലത്തെ കൊലത്തീറ്റയ്ക്കുള്ളതൂടെ രാത്രിലടിച്ചുമാറ്റി വെച്ചിരിയ്ക്കുവാലേ..?? തിന്നാൻ നേരങ്കിട്ടാത്തോണ്ടാവും തിന്നാത്തത്..??””” _ആ
പറഞ്ഞതു സത്യമായതുകൊണ്ടാവും മറുപടിയൊന്നും വന്നില്ല….
മനുഷ്യനായാൽ ഇങ്ങനേമുണ്ടോ ഒരാർത്തി…
ഇവൾടെ വയറ്റിലിനി കോഴീംകുഞ്ഞും കിടപ്പുണ്ടോ..??
ചെറിയൊരു വെശപ്പുണ്ടായ്രുന്നേലും ഞാൻ തിന്നാനൊന്നും നിന്നില്ല…
കഴിയ്ക്കാഞ്ചെല്ലുവാണേൽ അവളുകരുതും അവളെടുത്തു മാറ്റിവെച്ചില്ലായ്രുന്നേൽ ഞാനിന്നു പട്ടിണികിടന്നേനെന്ന്…
അതിനെന്റാത്മാഭിമാനം സമ്മതിച്ചില്ല…
വെശന്നണ്ടംകീറിയാലും വേണ്ടില്ല, അവൾടെമുന്നിലു തോൽക്കരുത്… അതായിരുന്നെന്റെ പോളിസി…
എന്നാൽ ഞാങ്കഴിയ്ക്കാതിറങ്ങീതും മീനാക്ഷിയുടെ തനിനിറം പുറത്തുവന്നു…