“”…എനിയ്ക്കൊണ്ടാക്കാനൊന്നുമറിയത്തില്ല… ഞാഞ്ചായയൊണ്ടാക്കി തന്നില്ലേ… ബ്രേക്ക്‌ഫാസ്റ്റു നീയൊണ്ടാക്ക്..!!”””_ മറുപടിയോടൊപ്പമവൾ പുതപ്പിനുള്ളിലേയ്ക്കൂർന്നിറങ്ങി…
എന്നാലവളെ കുത്തിയെഴുന്നേൽപ്പിയ്ക്കാനായി ഞാൻ വീണ്ടുമോരോന്നൊക്കെ ചൊറിഞ്ഞു നോക്കിയെങ്കിലും ഒത്തില്ല…
പെണ്ണപ്പോഴേയ്ക്കും പൂണ്ടയുറക്കമ്പിടിച്ചിരുന്നു…
പിന്നെക്കുറച്ചുനേരംകൂടി കിടന്നശേഷമാണ് ഞാനെഴുന്നേറ്റത്…
എഴുന്നേറ്റുടൻ ബാത്ത്റൂമിലേയ്ക്കു കേറുമ്പോഴുമവൾടെ പള്ളിയുറക്കങ്കഴിഞ്ഞിരുന്നില്ല…
എന്നാലവിടെക്കിടക്കട്ടേന്നു ഞാനുങ്കരുതി… എന്നേം തളിച്ചേച്ചു കേറിക്കിടന്നതല്ലേ…
എന്നാലിന്നിവളു കോളേജിപ്പോണ്ടെന്നു ഞാനുമങ്ങുതീരുമാനിച്ചു…
പക്ഷേ, കുളീങ്കഴിഞ്ഞു ഞാനിറങ്ങീതേ അവളോടി ബാത്റൂമിക്കേറി…
വാതിൽക്കൽ പതുങ്ങിനിൽക്കുവായിരുന്നെന്നു തോന്നുന്നു…
എന്തായാലും ഞാൻ റെഡിയാകുംമുന്നേ അവളുംകുളിച്ചിട്ടിറങ്ങി…
ഇനി നേരമ്പോകോന്നു കരുതി കുളിയ്ക്കാണ്ടാണോ ഇറങ്ങീത്..??
വിശ്വസിയ്ക്കാമ്പറ്റില്ലേ…
പിന്നെ, കുളിച്ചാലുങ്കുളിച്ചില്ലേലും അതു നമ്മളെ ബാധിയ്ക്കുന്ന വിഷയമല്ലാത്തതിനാൽ ഞാനതു ചെകയാനുമ്പോയില്ല…
ഡ്രെസ്സുമാറാനുള്ളുദ്ദേശത്തോടെ തുണിയും കൈയിൽപ്പിടിച്ചവൾ തിരിഞ്ഞുകളിച്ചപ്പോൾ, ബാഗുമെടുത്തു ഞാൻ പുറത്തേയ്ക്കുനടന്നു…
ഞാമ്പോകുവാണെന്നു കരുതിയവൾ,
“”…ഒരഞ്ചു മിനിറ്റെടാ… ഞാനുമ്മരണൂ..!!”””_ ന്ന് പിന്നീന്നുവിളിച്ചുകൂവിയത്
സ്റ്റെയറിറങ്ങുമ്പഴേയ്ക്കും ഞാൻകേട്ടു…
എന്നാലതിനു മറുപടിയൊന്നും കൊടുക്കാൻ നിൽക്കാത്തതു കൊണ്ടാവും ഞാൻ പുറത്തേയ്ക്കിറങ്ങുന്നതിനുമുന്നേ അവളും ഓടിപ്പാഞ്ഞെത്തീത്…