“”…അതേ… ആ ചായേല് തുപ്പുവോ മറ്റോ ചെയ്താൽ സത്യായ്ട്ടും നിന്നെക്കൊണ്ടുഞാൻ ക്ലോസെറ്റിലെ വെള്ളങ്കുടിപ്പിയ്ക്കും… പറഞ്ഞേക്കാം..!!”””_ അവളു റൂമീന്നിറങ്ങിപ്പോയതിനു പിന്നാലെ ഞാൻ വിളിച്ചുപറഞ്ഞു…
…പറഞ്ഞതുകേട്ടോ… കേട്ടില്ലയോ… പക്ഷേ, മറുപടിയൊന്നുംവന്നില്ല…
അതുകൊണ്ടുതന്നെ ചായവരുമെന്നൊന്നും എനിയ്ക്കൊരു
പ്രതീക്ഷേമില്ലായിരുന്നു…
അങ്ങനെവീണ്ടും പുതച്ചുമൂടി കുറച്ചുനേരംകൂടി കിടന്നപ്പോൾ പാദസരത്തിന്റെ മണിയൊച്ച അടുത്തടുത്തുവന്നു…
സത്യത്തിലത്രയുംനാൾ മീനാക്ഷിയടുത്തു വരുമ്പോഴൊന്നും ഞാനാകിലുക്കം കേട്ടിരുന്നില്ല…
പക്ഷേയിപ്പോൾ രണ്ടുദിവസമായി മണികിലുക്കം മാത്രമേ കേൾക്കുന്നുള്ളൂ… ഇനി ഞാനറിയാതെയോ മറ്റോ പാദസരം മാറ്റിക്കാണോ…??
“”…ചായ..!!”””_ ഒരാവശ്യോമില്ലാതെ ഓരോന്നു ചിന്തിച്ചുകിടന്ന എന്റെ മുഖത്തിനുനേരേ ചായക്കപ്പും നീട്ടിപ്പിടിച്ചുകൊണ്ടവൾ പറഞ്ഞു…..!
“”…എന്നിട്ടിതിലു വെഷംതന്നെയാണോ കലക്കിയേ..?? അതോ തുപ്പിയിട്ടോ..??”””_ ചായക്കപ്പെന്റെനേരേ നീട്ടിയതുകണ്ടു ചോദിച്ചതും മീനാക്ഷിയുടെ മുഖംചുവന്നു…
അതിന്,
“”…വേണേല് കുടിച്ചേച്ചു പോടാ പട്ടീ..!!”””_ അതായിരുന്നവൾടെ മറുപടി…
അതോടെയാ ചായേലവളൊന്നും ചേർത്തിട്ടില്ലെന്നെനിയ്ക്കുറപ്പായി…
ഞാനാചായ കയ്യിലേയ്ക്കു മേടിച്ചതും അവളുവീണ്ടും കട്ടിലേക്കുതന്നെ കേറിക്കിടന്നു…
“”…നീയപ്പൊ വീണ്ടും കെടക്കാമ്പോവുവാ..?? പോയ് ബ്രേക്ക്‌ഫാസ്റ്റൊണ്ടാക്കെടീ..!!”””_ ഞാനൊന്നുകൂടി മുരണ്ടു…