“”…എന്ത്രാ നാറീ..??”””_ ചുറ്റുപാടുമൊക്കെയൊന്നു കണ്ണോടിച്ച്, താനെവിടെയാണെന്നുള്ള ഏകദേശരൂപം കിട്ടിയതും അവളെന്നോടു ചീറി…
“”…പോയി ചായയെടുത്തേച്ചു വാടീ..!!”””_ അതേകിടപ്പിൽ കിടന്നുകൊണ്ടു ഞാനൊന്നാജ്ഞാപിയ്ക്കാൻ ശ്രെമിച്ചു…
എന്നാൽ,
“”…എനിയ്ക്കൊന്നും പറ്റത്തില്ല..!!”””_ എന്നും പറഞ്ഞവൾ വീണ്ടുമാ കട്ടിലിന്റെ മൂലയ്ക്കായി ചൊതുങ്ങാൻ തുടങ്ങീതും,
“”…പോയ് ചായയെടുത്തേച്ചുവാടീ കോപ്പേ… ഇല്ലേൽ നീയിന്നീ വീടിനു പൊറത്താ…!!”””_ എന്നൊന്നു തുള്ളിയപ്പോൾ മീനാക്ഷിയതേ കിടപ്പിൽ തലചെരിച്ചെന്നെ നോക്കി…
അപ്പോഴുമുറക്കം തെളിഞ്ഞിട്ടില്ലാത്ത കണ്ണുകൾക്കുമീതേ മുന്നിൽ കട്ടുചെയ്തിട്ടിരുന്ന മുടിയിഴകൾ മാടിവീണു കിടന്നിരുന്നു…
“”…ഹൊ.! ഇന്നലെന്തൊക്കെ ഡയലോഗായ്രുന്നൂ… ഞാനെന്തു പറഞ്ഞാലും അനുസരിയ്ക്കോന്നോ… ഇനിയൊന്നിനും എതിർത്തൊരു വാക്കു മിണ്ടത്തില്ലാന്നോ… എന്നിട്ടിപ്പെന്തോപറ്റി..?? അല്ലേലും വാക്കുപാലിയ്ക്കാനൊക്കെ കൊറച്ചന്തസ്സു വേണം..!!”””_ എന്റെ വായിൽനിന്നതുകേട്ടതും അവിടെമുഖം ചുളിഞ്ഞു…
പിന്നെ ദേഷ്യവും സങ്കടവുമൊക്കെ ഇടകലർന്നൊരു ഭാവത്തിൽ,
“”…ങ്ഹ്.. ങ്ഹ്.. ങ്ഹ്…!!”””_ ഇങ്ങനൊരു ചിണുങ്ങലോടെ മീനാക്ഷി കട്ടിലിൽനിന്നുമെഴുന്നേറ്റ് വീണ്ടുമാ മുഖഭാവത്തോടെ കണ്ണുകളിൽദയനീയത നിറച്ചെന്നെനോക്കി…
എന്നാലാ നോട്ടത്തിനെന്നിലൊരു ചലനമാറ്റവും സൃഷ്ടിയ്ക്കാനായില്ലെന്നു ബോധ്യംവന്നപ്പോൾ കാലുരണ്ടുംനിലത്തിട്ടു രണ്ടുചവിട്ടുംചവിട്ടി പുറത്തേയ്ക്കൊറ്റ തെറിപ്പായിരുന്നു…