“”…എനിയ്ക്കതിഷ്ടോല്ല… ഇതായിഷ്ടം..!!”””_ പറഞ്ഞതിനൊപ്പം
നിന്നയതേനിൽപ്പിൽ ഒരെല്ലിൻ കഷ്ണമെടുത്തു കടിയ്ക്കുവേംചെയ്തു…
കണ്ടതുമെനിയ്ക്കങ്ങോട്ടു പൊളിഞ്ഞുകേറി…
അവൾക്കുവേണ്ടാത്തതു കഴിയ്ക്കാനെന്താ ഞാനവൾടെ പട്ടിയോ..??
“”…അങ്ങനെ എല്ലിൻകഷ്ണം മാത്രമായ്ട്ടു നീ മൂഞ്ചണ്ട… ഇങ്ങോട്ടെഡ്രീ..!!”””_ ന്നൊരു ചീറലോടെപറഞ്ഞു ഞാനവൾടെ പ്ളേറ്റു പിടിച്ചുവാങ്ങി…
എന്നിട്ടതിൽനിന്നും കയ്യിലൊതുങ്ങുന്നയളവിൽ കുറച്ചെണ്ണമെടുത്തെന്റെ പ്ളേറ്റിലേയ്ക്കിടുവേം ചെയ്തു…
“”…എടാ… രണ്ടുമൂന്നെണ്ണങ്കൂടിത്താടാ..!!”””_ അവൾടെ പ്ളേറ്റു തിരിച്ചുകൊടുത്തപ്പോൾ, അതിലേയ്ക്കുനോക്കി നിരാശയോടവൾ ചോദിച്ചു…
“”…വേണ്ട… കൂടുതലുതിന്ന് കൊഴുപ്പുകേറുമ്പോഴാ നിനക്കെന്നെ തളത്തിക്കിടത്താനൊക്കെ തോന്നുന്നേ… അതോണ്ടു നീ തല്ക്കാലമിതു മൂഞ്ച്..!!”””_ പറഞ്ഞുകൊണ്ടു ഞാനെന്റെ പ്ളേറ്റ് കയ്യിലെടുത്തു…
ഉടനെ അവൾ അതിലേയ്ക്കൊന്നെത്തി നോക്കിയശേഷം,
“”…എന്നാലതീന്നു മൂന്നുകഷ്ണം തരാവോ..??”””_ എന്നായി…
“”…വേണേലതു കേറ്റടീ… ഇല്ലേ ഞാനതൂടെ പിടിച്ചുമേടിച്ചു തിന്നും..!!”””_ കേട്ടതും, ചുണ്ടുകൾ കടിച്ചുപിടിച്ചെന്തോ പിറുപിറുത്തുകൊണ്ടവൾ ഞാൻ നിന്നതിനെതിരെ കിടന്ന കസേരയിലേയ്ക്കിരുന്നു…
എന്നാൽ കഴിയ്ക്കാനായി ചപ്പാത്തിപിച്ചുമ്പോഴാണ് എന്തോ ചിന്തിച്ചതായികണ്ടത്…
അപ്പോൾത്തന്നെ,
“”…ഇപ്പൊ വരാവേ..!!”””_ എന്നും പറഞ്ഞുകൊണ്ട് അടുക്കളയിലേയ്ക്കു നടന്നയവൾ, പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ തിരിച്ചുവന്ന് ടേബിനുപുറത്തിരുന്ന പ്ളേറ്റുകൂടെ കയ്യിലെടുത്ത് അകത്തേയ്ക്കു പോയി…