മീനാക്ഷിയോടുള്ള സകലകലിപ്പും പ്രകടമാക്കിക്കൊണ്ട് ഡോറുംവലിച്ചടച്ച് കട്ടിലിലേയ്ക്കു കമിഴ്ന്നുവീഴുമ്പോൾ മുഴുവനും എന്റെചിന്ത മീനാക്ഷിയ്ക്കുമുന്നിൽ ഞാൻ ചെറുതായിപ്പോയോ എന്നതായിരുന്നു…
ഇത്രയുംനാൾ അവൾടൊരു ഫീലിങ്സിനും വിലകൊടുക്കാതെ സ്വന്തം സ്റ്റാൻഡിൽത്തന്നെനിന്ന ഞാൻ പെട്ടെന്നവൾക്കുവേണ്ടി അങ്ങനെചെയ്തപ്പോൾ അവൾക്കുമുന്നിൽ ഞാനടിയറവു പറഞ്ഞതായി മീനാക്ഷി കരുതിയിട്ടുണ്ടാവുമോ..??
“”…സിദ്ധൂ..??”””_ അടഞ്ഞുകിടന്ന ഡോറിൽ രണ്ടു തട്ടുതട്ടിയശേഷം അവളത് തള്ളിത്തുറന്ന് അകത്തുകയറി…
“”…ഡാ… വന്നേ… നീയുമ്മന്നു കഴിയ്ക്ക്… വാ..!!”””_ ഇടതുവശത്തേയ്ക്കായി തലചെരിച്ചുകിടന്ന എന്റെ മുഖത്തിനഭിമുഖമായി വന്നുനിന്നവൾ വിളിച്ചു…
എന്നാൽ ഞാനതിനു മറുപടിപറയാതെ കണ്ണുകളടച്ചപ്പോൾ,
“”…ഡാ… എന്നോടുള്ള ദേഷ്യം വെറുതേ ആഹാരത്തോടു കാണിയ്ക്കണ്ടാട്ടോ… നിന്നൊന്നു ചൊറിയാമ്മേണ്ടി ഞാൻ വെറുതേപറഞ്ഞതാ… നീ കാര്യമാക്കണ്ട..!!”””_ പറഞ്ഞുകൊണ്ടവൾ വീണ്ടുമെന്നെ തട്ടി…
“”…നെനക്കു കേറ്റാനൊള്ളതവിടെ ഇരിപ്പില്ലേ… അതുമെടുത്തൊണ്ടാക്കിയേച്ച് എങ്ങോട്ടേലുമ്പോ… എന്നിട്ടു മനുഷ്യനു കൊറച്ചു സമാധാനന്താ..!!”””_ കലിതുള്ളിക്കൊണ്ടു ഞാൻ തിരിഞ്ഞുകിടന്നു…
“”…അതിന് ഒരാളെക്കൊണ്ടു കഷ്ടപ്പെട്ടുണ്ടാക്കിച്ചിട്ട്, അയാളെ പട്ടിണിയ്ക്കിട്ടതു കഴിയ്ക്കാനുള്ള മനസ്സൊന്നുമെനിയ്ക്കില്ല… അതോണ്ടാ പറേണേ… വാ വന്നെന്തേലും കഴിയ്ക്ക്..!!”””
“”…എനിയ്ക്കുവേണ്ടെന്നു ഞാമ്പറഞ്ഞതാ… നീ നിന്റെ പാടുനോക്കിപ്പോയാ നെനക്കുകൊള്ളാം..!!”””_ ഞാൻ ശബ്ദമൊന്നുകൂടി കടുപ്പിച്ചപ്പോൾ കുറച്ചുനേരമവളൊന്നും മിണ്ടീല…