“”…ഓ..! അങ്ങനെ പറഞ്ഞെന്നൊക്കെവെച്ച് ആത്മാഭിമാനമുള്ളോരിങ്ങനൊന്നും പെറുക്കി തിന്നൂല… അയ്യേ… ഇങ്ങനേമുണ്ടോ മനുഷ്യന്മാര്..!!”””_ ഞാൻ പറയുന്നതുകേട്ടു കുറച്ചുനേരം അവളൊന്നുംമിണ്ടാതെ കിച്ചൻസ്ലാബിലേയ്ക്കു ചാരിനിന്നു…
പിന്നെയും കുറച്ചൂടെവെള്ളമൊക്കെ കുടിച്ചപ്പോൾ കക്ഷി ലേശമുഷാറായെന്നു തോന്നുന്നു, അങ്ങനെ തോന്നാനുള്ള കാരണം അടുത്തതായി വന്ന ഡയലോഗ് തന്നായ്രുന്നു;
“”…അതേ… നീയങ്ങനെ വല്യാളാവുവൊന്നുമ്മേണ്ട… നീയൊറ്റൊരുത്തങ്കാരണാ ഞാനീയവസ്ഥേലായെ… എന്നിട്ടാ നിന്നെക്കൊണ്ടുത്തന്നെ ഞാൻ ഫുഡ്ഡൊണ്ടാക്കിപ്പിച്ചില്ലേ… മീനാക്ഷിയോടു കളിച്ചാലിങ്ങനിരിയ്ക്കും..!!”””_ കൈയിലു ബാക്കിയുണ്ടായിരുന്ന ചപ്പാത്തികൂടി വായിലേയ്ക്കു തിരുകിക്കൊണ്ടു മീനാക്ഷിയങ്ങനെ പറഞ്ഞപ്പോൾ, എനിയ്ക്കു കാലിന്റെ പെരുവെരളീന്നങ്ങടു പൊളിഞ്ഞുകേറി…
“”…എടീ… ബിസ്നെസ്സെന്നുമ്പറഞ്ഞു നാട്ടുകാർടെ പണംമുഴുവൻവലിപ്പിച്ചു മുണ്ടിന്റടിയിൽ തിരുകിനടക്കുന്നയാ രാജീവ്കൊണാപ്പനല്ലേ നിന്റെതന്ത… അപ്പൊപ്പിന്നെ പറഞ്ഞിട്ടുകാര്യോല്ല… നീയിങ്ങനേ പറയൂ..!!”””
“”…ദേ… ഒരാവശ്യോമില്ലാണ്ടെന്റെ അച്ഛനു പറഞ്ഞാലൊണ്ടല്ലും..!!”””_ ഞാനൊണ്ടാക്കിക്കൊടുത്തതു തൊണ്ടേന്നിറക്കുന്നതിനുമുന്നേ അവളെന്റെനേരേ വിരലുംചൂണ്ടിവന്നു…
“”…വെശക്കുന്നേ… തിന്നില്ലേലു ഞാൻ ചത്തുപോവുവേന്നുംപറഞ്ഞെന്റെ പിന്നാലെ മുക്രിയിട്ടോണ്ടുനടന്നിട്ടു പതിനഞ്ചുമിനിറ്റായോടീ മൈരേ..?? അപ്പൊ നീയെന്തൊക്കെയാ പറഞ്ഞേ… ഇനി ഞാനെന്തുപറഞ്ഞാലും നീയനുസരിച്ചോളും, ഇനി നീയായ്ട്ടൊരു ചൊറിച്ചിലിനും വരൂലാ, അടങ്ങിയൊതുങ്ങി കെടന്നോളാം… എന്നൊക്കെപറഞ്ഞെന്റെ കാലുപിടിച്ചില്ലേടീ കോപ്പേ… എന്നിട്ടിപ്പെന്നോടു ചീറുന്നോ നീയ്..??”””_ ചപ്പാത്തിയൊരെണ്ണം മറിച്ചിട്ടുകൊണ്ടു ഞാൻ ചോദിയ്ക്കുമ്പോൾ അതൊന്നുംകേട്ടഭാവം നടിയ്ക്കാതെ ചിക്കൻ വറുത്തുവെച്ചിരുന്ന പ്ളേറ്റിലേയ്ക്കു കൈനീട്ടുകയായിരുന്നു മീനാക്ഷി…