ഞാൻ മടിച്ചുമടിച്ചാണേൽപ്പോലും അവൾടെകൈയീന്നു ഫോൺമേടിച്ചു,
“”…ആം.! പറഞ്ഞോ ചെറിയമ്മേ..!!”””
“”…എടാ… ആ പെണ്ണാ കൈയ്യീക്കൊടുത്തിരുന്ന ഗ്ലാസ്സെവടെയോ മതിമറന്നുകൊണ്ടുവെച്ചെന്ന്… വെശന്നിട്ടിപ്പോ കഞ്ഞി കുടിയ്ക്കണോന്നമ്പറഞ്ഞു നിയ്ക്കുവാ… നീയാ അരിയെത്രയാന്നു വെച്ചാലങ്ങിട്ടുകൊട്..!!”””_ അതായിരുന്നു ചെറിയമ്മേടെ ഓഡർ…
“”…അതൊന്നും നടക്കത്തില്ല ചെറിയമ്മേ… നേരേത്തേ ഒരുകലം കഞ്ഞിവെച്ചിട്ടൊരു തുള്ളി തരാത്തവൾക്കു ഞാനരിയല്ല…”””_ പറിയിട്ടുകൊടുക്കാം എന്നായിരുന്നു നാവിന്റെതുമ്പിൽ ബാക്കിനിന്നതെങ്കിലും ചെറിയമ്മയായതുകൊണ്ടു ഞാനതങ്ങൊതുക്കി…
“”…അപ്പൊപ്പിന്നെ നീയിതുവരൊന്നും കഴിച്ചില്ലേ..??”””_ ചെറിയമ്മ വേവലാതിപൂണ്ട സ്വരത്തിൽ ചോദിച്ചുടൻ, ഇല്ലെന്നുപറയാനായി ശബ്ദത്തിൽ കുറച്ചു വിഷമംകലർത്തി വയറുംതിരുമി വന്നപ്പോൾ, ചെറിയമ്മപറഞ്ഞതെല്ലാം ഓവർഹിയർചെയ്ത മീനാക്ഷി,
“”…ചുമ്മാതാണ് ചെറീമ്മേ… അവമ്പോയി ബിരിയാണി മേടിച്ചുകഴിച്ചു..!!”””_ എന്നു നിലവിളിയ്ക്കുമ്പോലെ വിളിച്ചുപറഞ്ഞു…
എന്നാൽ പെട്ടെന്നുള്ളതത്രപ്പാടിൽ
ഞാൻ, ഫോണിന്റെ മൈക്കുപൊത്തിപ്പിടിച്ചതുകൊണ്ട് ചെറിയമ്മയതുകേട്ടില്ല…
കേട്ടില്ലെന്നുറപ്പിച്ചു പറയാൻകാരണം,
“”…അപ്പോൾ നീയിതുവരൊന്നും കഴിയ്ക്കാണ്ടു നിയ്ക്കുവാണോ..??”””_ എന്നചോദ്യം ചെറിയമ്മ വീണ്ടുമാവർത്തിച്ചു…
അതിനു മറുപടിയെന്നോണം ഞാനൊന്നു മൂളിയപ്പോൾ,
“”…അതെന്തേ നെനക്കൂടൊള്ളരിയിടാനാ പെണ്ണിനോടു പറഞ്ഞെങ്കിൽ അവളിടില്ലായ്രുന്നോ..?? ഇതതല്ല… ഇതിന്റെ പേരിലവളെ ഉപദ്രവിയ്ക്കാനല്ലേ എനിയ്ക്കറിയാം..!!”””_ പിന്നൊന്നു നിർത്തിയശേഷം,