പറയുന്നതിനു ചെവിതരാൻ തയ്യാറാകാത്തവടരുടെ ഭക്ഷണമെന്തിനാന്നുള്ള ചിന്തയാർന്നെനിയ്ക്ക്…
അന്നു മഹേഷിന്റെ പെങ്ങൾടെ വിവാഹമായിരുന്നുവെന്നും അതിലാകെ വിളിക്കാത്തതെന്നെ മാത്രമാണെന്നുമറിഞ്ഞതിലുള്ള സങ്കടത്തോടെയാണ് വന്നു കേറീതും…
കല്യാണനിച്ഛയത്തിനും ചടങ്ങുകൾക്കുമെല്ലാം മുന്നുംപിന്നും നോക്കാതെ ഓടിനടന്നിട്ട് കല്യാണത്തിനൊരു വാക്കുപോലുമാരും പറഞ്ഞില്ല…
അവരെന്നെ അത്രത്തോളം വെറുക്കാൻ.. ഒഴിച്ചുനിർത്താൻ ഞാനെന്താ ചെയ്തേന്നുകൂടി എനിയ്ക്കറിയില്ലായ്രുന്നു…
കൂടെനടന്നയെന്നെ വിശ്വാസമില്ലെങ്കി പോടാ പൂറന്മാരേന്നു മനസ്സിൽ പറഞ്ഞുകൊണ്ടാണ് വന്നതെങ്കിലും ചങ്കുപോലെ കൊണ്ടുനടന്നിട്ടും ഒറ്റയൊരുത്തനുമെന്നെ വേണ്ടല്ലോന്നുള്ള സങ്കടം തികട്ടിത്തികട്ടി വന്നതിനും കണക്കില്ലായ്രുന്നു…
അങ്ങനെ റൂമിലെത്തീതും കട്ടിലിലിരുന്നു വായിയ്ക്കുവാർന്ന മീനാക്ഷി തലയുയർത്തിനോക്കി…
ഞാനാണെന്നു കണ്ടതുമവൾടെ മുഖത്തൊരു പുച്ഛഭാവം…
“”…മ്മ്മ്…?? കെടക്കാറായില്ലല്ലോ… പിന്നെന്തോത്തിനാ റൂമിലുവന്നേ…??”””_ വീണ്ടും ബുക്കിലേയ്ക്കു തല കുമ്പിട്ടുകൊണ്ടായിരുന്നു ചോദ്യം…
“”…എന്റെ റൂമേലു വരാൻ നിന്റനുവാദമ്മേണോ…?? ഒന്നുപോടീ കോപ്പേ…!!”””_ അവളുനീട്ടിയ പുച്ഛം തിരികെ വെച്ചുകൊണ്ടാർന്നെന്റെ മറുപടി…
കൂട്ടത്തിൽ ഇതിനെല്ലാം കാരണം അവളാണെന്നുള്ള തോന്നലും ഞാനെത്രയൊക്കെ ശ്രമിച്ചിട്ടും എന്റെ കണ്മുന്നിലിരുന്നവൾ പഠിക്കുന്നതു കാണുന്നതിലുള്ള അമർഷവും…
അതിന്,
“”…ഉവ്വ.! അമ്മ വരുമ്പോഴുമിതന്നെ പറേണം…!!”””_ എന്നുംപറഞ്ഞവൾ ബുക്കു കട്ടിലിലേയ്ക്കുവെച്ചു…