കിട്ടുന്ന സാഹചര്യങ്ങളിലൊക്കെ അവളെന്നെ ഭേഷായി കൊട്ടി…
തിരിച്ചെന്തേലും ചെയ്കയോ പറകയോ ചെയ്താൽ കിട്ടിക്കൊണ്ടിരിയ്ക്കുന്ന ഭക്ഷണംകൂടി നിലച്ചാലോന്നു പേടിച്ച് മിണ്ടാൻപോയില്ലെന്നു മാത്രം…
അതുപോലത്തെ നിരീക്ഷണത്തിലായിരുന്നു ഞാൻ…
അങ്ങനൊരുദിവസം കോളേജീന്നു മടങ്ങിയെത്തി ബാഗെല്ലാം കട്ടിലിലേയ്ക്കെറിഞ്ഞുകൊണ്ടു മലർന്നു കിടന്നു വിശ്രമിയ്ക്കുമ്പോളാണ് മീനാക്ഷിയെത്തുന്നത്…
എന്നെ റൂമിൽക്കണ്ടതും രൂക്ഷമായൊരു നോട്ടവുംനോക്കി കയ്യിലിരുന്ന ബാഗും കസേരയ്ക്കുമേലെ വെച്ചവൾ ബാത്ത്റൂമിലേയ്ക്കു കയറി… സാധാരണ മീനാക്ഷി റൂമിലെത്തിയാലുടൻ പുറത്തുചാടുന്ന ഞാൻ, ക്ഷീണങ്കൊണ്ട് അന്നിറങ്ങീല…
ബാത്ത്റൂമിൽനിന്നും തിരിച്ചിറങ്ങുമ്പോഴും ഒരു കുലുക്കോമില്ലാണ്ടു കട്ടിലേൽ കിടക്കുന്നയെന്നെ കണ്ടപ്പോളവൾക്കൽഭുതം…
“”…ഓ.! അമ്മേടെ വായീന്നു കേൾക്കാനുറച്ചു തന്നാണല്ലേ…??”””_ മുടിയഴിച്ചു വിടർത്തിക്കൊണ്ടവൾടെ ആക്കിയ ചോദ്യം….
അതിന്,
“”…വയ്യാണ്ടു കെടക്കുമ്പഴേലും കൊറച്ചു സ്വൈര്യന്താടീ മൈരേ…!!”””_ ന്നു ഞാനെന്റെ ടിപ്പിക്കൽസ്റ്റൈലിൽ മറുപടിയും കൊടുത്തു…
“”…ഓഹോ… അത്രയ്ക്കു നെഗളിപ്പാ… എന്നാലമ്മേനെ വിളിച്ചിട്ടുതന്നെ കാര്യം…!!”””_ അവൾ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞുകൊണ്ടു വാതിനടുത്തേയ്ക്കു നടന്നു….
എന്നിട്ടു ഞാങ്കാണുന്നുണ്ടോന്നറിയാൻ തിരിഞ്ഞുനോക്കി…
എന്നാലൊരു കൂസലുമില്ലാണ്ടു കിടന്നയെന്നെ കണ്ടതും കക്ഷീടെ റിലേ പോയി…
“”…നീ പൊറത്തിറങ്ങി പോണുണ്ടോ… അതോ ഞാനമ്മയെ വിളിയ്ക്കണോ…??”””_ ലാസ്റ്റു ചാൻസെന്നപോലാണ് അവളെന്നോടതു ചോദിച്ചത്…