ഇനിയങ്ങനാണേൽക്കൂടി വല്ലവനും പറയുന്നതുകേട്ടു സ്വഭാവംമാറ്റാൻ സിദ്ധാർത്ഥിനു സൗകര്യമുണ്ടായ്രുന്നില്ല.!
എന്നാലന്നത്തെയാ സംഭവത്തിനുശേഷം ശ്രീയുമെന്നോടു സാമാന്യം വ്യക്തമായൊരകൽച്ചയാണു പുലർത്തീത്…
“”…നീയവളോടെന്തോ കോപ്പു കാട്ട്യാലും എനിയ്ക്കൊരു മൈരൂല്ല… പക്ഷേ.. കൂടനടന്നെന്നെ വെറുമൂമ്പനാക്കണ്ടായ്രുന്നു… നിങ്ങളൊന്നിച്ചെന്നു തുറന്നുപറഞ്ഞാ ഞാനെന്താ പിടിച്ചു തിന്നുവായ്രുന്നോ..??’””_ പറഞ്ഞു സമാധാനിപ്പിയ്ക്കാനായി ചെന്ന എനിയ്ക്കുകിട്ടിയ മറുപടിയിതായ്രുന്നു….
എന്റെല്ലാ അവസ്ഥേമറിയുന്നവനോട്, ഇതെല്ലാമവൾടെ നാടകമാണെന്നു പറഞ്ഞുനോക്കിയെങ്കിലും രക്ഷയില്ലാർന്നു…
അവൾടഭിനയത്തിൽ പൂർണ്ണമായും വിശ്വസിച്ചില്ലേലും അതുവെച്ചൊരു കൺഫ്യൂഷനുണ്ടാക്കിയെടുക്കാൻ മീനാക്ഷിയ്ക്കു സാധിച്ചുവെന്നതാണു സത്യം…
പൂരത്തെറിയും പറഞ്ഞു തിരിച്ചുവന്ന അന്നത്തെയാ ദിവസത്തിനുശേഷം എന്റെ കോളേജിൽപോക്കും തനിച്ചായി…
വണ്ടി ഞാൻ കൊണ്ടുപോകുമ്പോൾ അവനെ വിളിയ്ക്കാൻ കാർത്തിയോ മഹേഷോ വരും…
എന്നാൽ എന്നോടു മിണ്ടില്ല…
ചതിയന്മാരെ ഒഴിച്ചുനിർത്തണോന്നാണല്ലോ പ്രമാണം…
കോളേജിലും വീട്ടിലുമൊക്കെക്കൂടെ ആളുണ്ടായ്ട്ടും തനിച്ചായുള്ളവസ്ഥ…
ഗ്രൗണ്ടിൽപോലും ടീം സെറ്റു ചെയ്യുമ്പോൾ മനപ്പൂർവ്വമൊതുക്കി നിർത്താൻ തുടങ്ങിയതോടെ, ജീവിതത്തിലാകെ ആത്മാർത്ഥത പുലർത്തിയിരുന്ന ക്രിക്കറ്റിനോടുപോലും ഞാനകലം പാലിച്ചു…
അങ്ങനെ മൊത്തത്തിൽ പ്രാന്തായി നിൽക്കുന്ന അസ്ഥയിൽപ്പോലും മീനാക്ഷിയെന്നെ വെറുതെ വിട്ടില്ലയെന്നതു മറ്റൊരുസത്യം…