എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്]

Posted by

കൂടെ കീത്തുവും ശ്രീക്കുട്ടിയുമുണ്ടായ്രുന്നു…

അതോടെ ഞാൻ തിരിഞ്ഞുനിന്ന് ടവലൊന്നൂടെ മുറുക്കിയുടുത്തു…

ഇതൊരുമാതിരി റെയ്ഡിൽപ്പൊക്കിയ അവസ്ഥയായിപ്പോയി…

മറ്റെവിടേങ്കിലുമായിരുന്നേൽ മുഖംമറച്ചുകൊണ്ടിറങ്ങി ഓടുകയെങ്കിലും ചെയ്യാമായിരുന്നു…

“”…എന്താടീ… എന്തോത്തിനായീ പെണ്ണുകെടന്നു കാറീത്…??”””_ ഓടിപ്പിടഞ്ഞെത്തിയ കിതപ്പുമാറാതെ ചെറിയമ്മ അമ്മയോടായി ചോദിച്ചപ്പോളാണ് ഞാൻ തിരിയുന്നത്….

അതിന്,

“”…ആ… എനിയ്ക്കെങ്ങനറിയാം..??”””_ എന്നൊരുഴപ്പൻമട്ടിൽ പറഞ്ഞുകൊണ്ടമ്മ വീണ്ടും ഞങ്ങടെ നേരേ തിരിഞ്ഞു…

പക്ഷേ ഇത്തവണയെന്നോടല്ല… പകരം മീനാക്ഷിയോടായിരുന്നു ചോദ്യം…

“”…പറേടീ… എന്തോത്തിനാ… എന്തോത്തിനാ നീ വിളിച്ചുകൂവിയെ…??”””

“”…അത്… അതൊന്നൂലമ്മേ… അമ്മ പൊയ്ക്കോ..!!”””_ മറുപടി പറയുന്നതിനേക്കാളും അവൾക്കമ്മയെ പറഞ്ഞു വിടാനായിരുന്നു ധൃതി…

“”…എന്നിട്ടൊന്നുവില്ലാഞ്ഞിട്ടാണോ നീ കെടന്നുകാറിയെ…?? അതെന്തോയ്ക്കോട്ടേ… എന്നാലീ മുറിയേലെങ്ങനെ വെള്ളമ്മന്നൂന്നെനിയ്ക്കറിയണം..!!”””_ മാതാശ്രീ പൊടിയ്ക്കടങ്ങാൻ കൂട്ടാക്കാതെ നിന്നുതെറിച്ചു…

“”…അത്… അതൊന്നുവില്ല…!!”””

“”…ഒന്നൂല്ലെന്നു പറഞ്ഞാലെങ്ങനെ… ഇവടെങ്ങനെ വെള്ളമ്മന്നൂന്നെനിയ്ക്കറിഞ്ഞേ പറ്റൂ…!!”””

“”…ഒന്നൂല്ലെന്നു പറഞ്ഞില്ലേ… അമ്മ പൊയ്ക്കേ…!!”””_ അമ്മയുടതേ ടോണിൽ മീനാക്ഷി തിരിച്ചടിച്ചപ്പോൾ ഞാനൊന്നു ഞെട്ടി…

അമ്മയുടെ പ്രീതി പിടിച്ചുപറ്റാൻ കഠിനപ്രയത്നം നടത്തിക്കൊണ്ടിരുന്നവൾ പെട്ടെന്നൊരു നിമിഷത്തിൽ മറുപുറം ചാടിയകണ്ടപ്പോളൊരു പന്തികേടുപോലെ…

Leave a Reply

Your email address will not be published. Required fields are marked *