അതിന്,
“”…കോളേജിലുവെച്ച് എന്നോടുള്ള പ്രതികാരമ്മൊത്തന്നീ ചെയ്തതല്ലേ… ഇനീങ്കിലുമെന്നൊന്നു
വെറുതെ വിടടാ…!!”””_ ന്നു പറഞ്ഞുനോക്കിയെങ്കിലും
ഞാനെവിടെ തളരാൻ…
“”…അതു ഞാനെന്റെ വാശി തീർത്തതാടീ… അന്നവിടെ നിന്റെ ഫ്രണ്ട്സിന്റെ മുന്നേലിട്ടെന്നെ
നാറ്റിച്ചതിലുള്ള വാശി… എന്നുവെച്ച് കോളേജിലിട്ടു നിന്നോടു ചെയ്തതോടെല്ലാം
കഴിഞ്ഞെന്നു നീ കരുതണ്ട… ഞാന്തുടങ്ങീട്ടേയുള്ളൂ..!!”””_ ഇടങ്കണ്ണിറുക്കി
പ്രത്യേകഭാവത്തിൽ പറഞ്ഞു ചിരിയ്ക്കുമ്പോളെന്റെ ഡോക്ടറൂട്ടീടെ കിളിപോയ്‌ട്ടുണ്ടാവും…
കാരണം, ചക്കയിട്ടു മുയലു ചത്തതാണേൽക്കൂടി അവളെന്റെ ഭീഷണിയെ
പേടിച്ചു തുടങ്ങിയിരുന്നു…
അവളുടെ തനിക്കൊണത്തിന് എന്തേലും തിരിച്ചു കാണിയ്ക്കാൻനിന്നാൽ ഞാനേതു തരംതാഴ്ന്നപണിയും ചെയ്യുമെന്നവൾക്ക് ഇതിനോടകം മനസ്സിലായി കാണണം…
“”…അതിന്… അതിനു ഞാനാണോ… നീയല്ലേ എന്നെ ഹോസ്റ്റലേക്കേറി എല്ലാർടേം മുന്നെയിട്ടു നാറ്റിച്ചത്…??”””_ എന്റെ വെളിപ്പെടുത്തലിന് വീണ്ടും ദയനീയഭാവത്തിലൊരു ചോദ്യം…
“”…അതു നീയായ്ട്ടു വരുത്തിവെച്ചതല്ലേ…?? ഞാമ്പറഞ്ഞതതല്ല…!!”””_ കട്ടിലേലിരുന്ന
മീനാക്ഷിയെ രൂക്ഷമായി നോക്കിക്കൊണ്ടു ഞാന്തുടർന്നു:
“”…അന്നൊന്നുമറിയാതെ
കോളേജിന്റെമുന്നെ വന്നിരുന്നെന്നെയാക്കണ്ട പുന്നാരമക്കൾടെ
മുന്നെയിട്ടു നാറ്റിച്ചതു നീയല്ലേ…?? അന്നുമുതലല്ലേടീ
എന്റെകുണ്ടിയ്ക്കു തീപിടിച്ചുതുടങ്ങീതും… ഇപ്പോളിങ്ങനെ ഞാൻ നിന്നേപ്പോലൊരു കെട്ടാച്ചരക്കിനേം കെട്ടി
മൂഞ്ചിക്കുത്തിയിരിയ്ക്കേണ്ടി വന്നതും..??!!”””_ അവൾടെകൂടെ കട്ടിലേലിരുന്നു ലേശം
കലിപ്പോടെതന്നെ പറഞ്ഞവൾടെ മുഖത്തേയ്ക്കു നോക്കുമ്പോൾ മീനാക്ഷിയൊന്നു ഞെട്ടിയപോലെ…